Trending Now

കോന്നിയിലെ വികസന പ്രവർത്തനങ്ങളെ ബഹിഷ്കരണത്തിലൂടെ തടഞ്ഞു നിർത്താമെന്നത് വ്യാമോഹം: എം എല്‍ എ

 

കോന്നി വാര്‍ത്ത ഡോട്ട് കോം :ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയോടും, താലൂക്ക് ആശുപത്രി അധികൃതരോടും, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജരോടും ആലോചിച്ചാണ് കോന്നി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്‍റ് ഉദ്ഘാടനം നടത്തിയതെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.

എം.എൽ.എ എന്ന നിലയിൽ താലൂക്ക് ആശുപത്രി വികസനത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച 10 കോടി രൂപയുടെ വികസന പദ്ധതികളുടെ ഭാഗമായി എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് കേന്ദ്രീകൃത ഓക്സിജൻ പ്ലാന്‍റ് . താലൂക്ക് ആശുപത്രിയിൽ സർക്കാരും, എം.എൽ.എയും നടത്തുന്ന വികസന പ്രവർത്തനങ്ങളോട് സഹകരിക്കാതെ യു.ഡി.എഫിലെ ഒരു വിഭാഗം സ്ഥിരമായി ബഹിഷ്കരണം നടത്തുകയാണ്.

താലൂക്ക് ആശുപത്രിയ്ക്ക് എം.എൽ.എ ഫണ്ടിൽ നിന്നും നല്കിയ ആംബുലൻസ് ഏറ്റുവാങ്ങാൻ പോലും ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്‍റ് എത്തിയില്ല. കോന്നിയിലെ വികസന പ്രവർത്തനങ്ങളെ ബഹിഷ്കരണത്തിലൂടെ തടഞ്ഞു നിർത്താമെന്നത് വ്യാമോഹം മാത്രമാണ്. യു.ഡി.എഫ് കാലത്ത് നടക്കാതിരുന്നത് ഇപ്പോൾ നടക്കുമ്പോൾ സങ്കുചിത രാഷ്ട്രീയം മാത്രം കാണുന്നവർക്ക് സഹിക്കില്ല എന്നറിയാം.

കോന്നിയുടെ പൊതു വികസനങ്ങളെ ബഹിഷ്കരണങ്ങളിലൂടെയും, വാദങ്ങളുണ്ടാക്കിയും തകർക്കാൻ ശ്രമിക്കുന്നവരെ ജനങ്ങൾ തന്നെ ബഹിഷ്കരിക്കുമെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!