Trending Now

കോന്നിയില്‍ സീനിയര്‍ അനലിസ്റ്റ് ഒഴിവ്

 

കോന്നി വാര്‍ത്ത : കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) കീഴിലുളള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയുടെ കെമിക്കല്‍ വിഭഗത്തിലേക്ക് സീനിയര്‍ അനലിസ്റ്റിനെ 25,000 രൂപ പ്രതിമാസ വേതനത്തോടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.

യോഗ്യത- 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ കെമിസ്ട്രി/ബയോ കെമിസ്ട്രി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും (എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുളള ലാബിലെ പ്രവൃത്തി പരിചയം അഭികാമ്യം).

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.supplycokerala.com സന്ദര്‍ശിക്കാം. ഫോണ്‍ : 0468 2241144.

error: Content is protected !!