Trending Now

പത്തനംതിട്ട ജില്ലയില്‍ വോട്ടര്‍പട്ടികയില്‍ 10,36,488 സമ്മതിദായകര്‍

 

കോന്നി വാര്‍ത്ത പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി വോട്ടര്‍പട്ടികയില്‍ പേരുള്ളത് 10,36,488 സമ്മതിദായകരാണ്. ഇതില്‍ 5,44,965 പേര്‍ സ്ത്രീകളും 4,91,519 പേര്‍ പുരുഷന്മാരും നാലുപേര്‍ ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ്. ഇത്തവണ വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ത്തവര്‍ 15,897 പേരാണ്. ഇതില്‍ 2021 ജനുവരി ഒന്നിന് മുമ്പ് 18 വയസ് പൂര്‍ത്തിയായ 1602 പേരും ഉള്‍പ്പെടുന്നു. അതേസമയം പുതിയ വോട്ടര്‍ പട്ടികയില്‍ നിന്നും 4736 പേരെ ഒഴിവാക്കിയിട്ടുമുണ്ട്.:

തിരുവല്ല മണ്ഡലത്തില്‍ 2,08,708 പേരാണ് ആകെയുള്ള വോട്ടര്‍മാര്‍. ഇതില്‍ 1,09,218 പേര്‍ സ്ത്രീകളും 99,490 പേര്‍ പുരുഷന്മാരുമാണ്.

റാന്നി മണ്ഡലത്തില്‍ ആകെ 1,90,468 സമ്മതിദായകരാണുള്ളത്. ഇതില്‍ 98,451 പേര്‍ സ്ത്രീകളും 92,016 പേര്‍ പുരുഷന്മാരും ഒരാള്‍ ട്രാന്‍സ്ജന്‍ഡറുമാണ്. ആറന്മുള മണ്ഡലത്തില്‍ ആകെ 2,33,365 സമ്മതിദായകരാണുള്ളത്. ഇതില്‍ 1,22,960 പേര്‍ സ്ത്രീകളും 1,10,404 പേര്‍ പുരുഷന്മാരും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്.

കോന്നി മണ്ഡലത്തില്‍ ആകെ 2,0,0210 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,05,769 പേര്‍ സ്ത്രീകളും 94,441 പേര്‍ പുരുഷന്മാരുമാണ്. എസ്.സി മണ്ഡലമായ അടൂരില്‍ 2,03,737 പേരാണ് സമ്മതിദായകരാണുള്ളത്. ഇതില്‍ 1,08,567 പേര്‍ സ്ത്രീകളും 95,168 പേര്‍ പുരുഷന്മാരും രണ്ടുപേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണ്.

error: Content is protected !!