Trending Now

കർഷക വിരുദ്ധ നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിൻ വാങ്ങണം. വിക്ടർ ടി തോമസ്

 

 

കോന്നി വാര്‍ത്ത : കേന്ദ്ര ഗവൺമെൻറ് പുതുതായി നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് .കേരളാ കോൺഗ്രസ് ( J ) കോന്നി നിയോജക മണ്ഡലം കമ്മറ്റി കോന്നി ബി എസ്സ് എന്‍ എല്‍ ഓഫീസിന് മുൻപിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്‍റ്  വിക്ടർ ടി തോമസ് ഉത്ഘാടനം ചെയ്തു . പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കേരളത്തിലെ കർഷകർ ഒറ്റക്കെട്ടായി പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടു.

കോന്നി നിയോജക മണ്ഡലം പ്രസിഡൻറ് ,കെ സി ജോസ് കൊന്നപ്പാറ, അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉമ്മൻ മാത്യു വടക്കേടത്ത്, സജി കളക്കാട്ട്, ചാക്കോ പള്ളിക്കിഴക്കേതിൽ, വർഗീസ് ചള്ളക്കൽ, രാജൻ പുതുവേലിൽ, കെ പി തോമസ്, തോമസ് കുട്ടി കുമ്മണ്ണൂർ, ജോൺ വട്ടപ്പാറ, തോമസ് വർഗീസ്, ഏബ്രഹാം ചെങ്ങറ , രാജു പുലൂർ, കെ.സി നായർ ,ജോസ് പുതുമന എന്നിവർ സംസാരിച്ചു

error: Content is protected !!