Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

*നെടുമ്പ്രം, പന്തളം, സീതത്തോട്, മല്ലപ്പുഴശേരി,തോട്ടപ്പുഴശ്ശേരി, വള്ളിക്കോട്, പ്രമാടം, വടശേരിക്കര, എന്നീ മേഖലയിലെ വിവിധ ഭാഗങ്ങള്‍*

നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട്, 10, പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 31, 32 (ചേരിക്കല്‍ ഐടിഐ ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറ് ചൂരക്കോട് ഭാഗം വരേയും, തെക്ക് പനിക്കുഴത്തില്‍ ഭാഗം വരെയും), സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്, അഞ്ച്, ആറ്, 11,13 ( സീതത്തോട് ഫെഡറല്‍ ബാങ്ക് മുതല്‍ മാര്‍ക്കറ്റ് ആങ്ങമുഴിയും വരെയും, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കുറുന്താര്‍ ചുടുകാട്ടില്‍ ഭാഗവും, ഹൗസെറ്റ് കോളനി മുതല്‍ ചരിവുപറമ്പില്‍ ഭാഗം വരെയും), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത് (കൊല്ലമല ഭാഗം), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (വെള്ളപ്പാറ ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 ( ചെമ്പിന്‍കുന്ന് കോളനിയും, പരിസര പ്രദേശവും, നാലു കവല റോഡ് മുതല്‍ വി-കോട്ടയം ചന്ത ഭാഗം വരെയും), വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് ( സബ്‌സെന്റര്‍ പേഴുംപാറ മുതല്‍ അരികക്കാവ് മുതല്‍ തടി ഡിപ്പോ വരെയും, എന്‍എസ്എസ് കരയോഗ മന്ദിരം മുതല്‍ അരികക്കാവ് മുതല്‍ തടി ഡിപ്പോ വരെയും) എന്നീ പ്രദേശങ്ങളെ ജനുവരി 16 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.

error: Content is protected !!