Trending Now

ജോലി ഒഴിവ്

 

കോന്നി വാര്‍ത്ത : പത്തനംതിട്ട കുടുംബശ്രീ ബോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (കേരള ചിക്കന്‍) മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു.

മാര്‍ക്കറ്റിംഗ്എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അഞ്ച് ഒഴിവാണുളളത്. യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും മാര്‍ക്കറ്റിംഗ് രംഗത്ത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. പ്രായപരിധി 05.01.2020 ന് 30വയസ് കഴിയാന്‍ പാടില്ല. വേതനം 20000രൂപ.

ലിഫ്റ്റിംഗ്സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് രണ്ട് ഒഴിവാണുള്ളത്. യോഗ്യത പ്ലസ്ടു. ബ്രോയിലര്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണ. പ്രായപരിധി 05.01.2020 ന് 35 വയസ് കഴിയാന്‍ പാടില്ല. വേതനം 15000 രൂപ.

ബയോഡേറ്റ ഈ മാസം 27 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍,
കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട, 689645 എന്ന ഓഫീസ് അഡ്രസില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷാഫോം www.keralachicken.org.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0468 2221807

error: Content is protected !!