Trending Now

കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ നേഴ്സറിയുടെ പ്രവര്‍ത്തനം തുടങ്ങി

കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ നേഴ്സറിയുടെ പ്രവര്‍ത്തനം തുടങ്ങി

കോന്നി വാര്‍ത്ത :കേരളത്തിൽ നടക്കുന്ന പൊതു വികസനത്തിനപ്പുറമുള്ള എടുത്തുപറയത്തക്ക വികസന മുന്നേറ്റമാണ് കോന്നി നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ഒന്നര വർഷമായി നടക്കുന്നതെന്ന് വനം വകുപ്പു മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു.
കലഞ്ഞൂര്‍ വാഴപ്പാറയില്‍ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിൻ്റെ ജില്ലാ സ്ഥിരം നേഴ്സറിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

കോന്നി ആനക്കൂട്ടിൽ ആന മ്യൂസിയം നവീകരിച്ച് നിർമ്മിച്ചതും, അടവിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയതും ഇക്കാലയളവിലാണ്.
ജില്ലാ സ്ഥിരം നേഴ്സറിയ്ക്ക് ആകർഷകമായതും, റോഡ്, ജലം ഉൾപ്പടെ എല്ലാ വിധ സൗകര്യങ്ങളുമുള്ള സ്ഥലം തന്നെയാണ് കണ്ടെത്തിയത്.നിരവധിയാളുകൾക്ക് പ്രാദേശികമായി തൊഴിൽ സൗകര്യം ലഭിക്കാനും ഈ പദ്ധതി ഉപകരിക്കും. കോന്നി ആനക്കൂട്ടിലേയ്ക്ക് ഒന്നിൽ കൂടുതൽ ആനയെ വേണമെന്ന് എം.എൽ.എ നിർബന്ധം പിടിക്കുകയാണ്.ഈ ആവശ്യവും വകുപ്പിൻ്റെ അടിയന്തിര പരിഗണനയിലാണ് എന്നും മന്ത്രി പറഞ്ഞു.

അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ.വർമ്മ,സോഷ്യല്‍ ഫോറസ്ട്രി അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ് കുമാര്‍,പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍,ജില്ലാ പഞ്ചായത്ത് അംഗം അജോമോന്‍, ദക്ഷിണ മേഖല സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ഐ. സിദ്ദിഖ്, കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍. ശ്യാം മോഹന്‍ലാല്‍, റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ ജയകുമാര്‍ ശര്‍മ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി മണിയമ്മ, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി ജയകുമാര്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.സോമന്‍, പുനലൂര്‍ ഫ്ളയിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ബൈജു കൃഷ്ണന്‍, അച്ചന്‍ കോവില്‍ വര്‍ക്കിംഗ് പ്ലാന്‍ ഡിവിഷന്‍ ഓഫീസര്‍ കെ.സജി, റാന്നി അസിസ്റ്റന്‍ഡ് കണ്‍സര്‍വേറ്റര്‍ കെ.വി ഹരികൃഷ്ണൻ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, മുസ്ളീം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്‍ മുത്തലീഫ്,പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്‍ഡ് കണ്‍സര്‍വേറ്റര്‍ സി.കെ ഹാബി തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!