Trending Now

കോന്നി മെഡിക്കല്‍ കോളേജില്‍ സ്പെഷ്യാലിറ്റി ഫണ്ടുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെയും നിയോഗിക്കും

 

കോന്നി വാര്‍ത്ത : പുതിയ മെഡിക്കൽ കോളജുകളായ കോന്നി, ഇടുക്കി, വയനാട്, കാസർഗോഡ്, എന്നിവിടങ്ങളിൽ കൂടുതൽ സ്പെഷ്യാലിറ്റി ഫണ്ടുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെയും നിയോഗിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി മെഡിക്കൽ കോളേജുകൾ നവീകരിക്കും. 3,222 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുളളത്. ചേർത്തല താലൂക്ക് ആശുപത്രിയും ഈ സ്‌കീമിൽ ഉൾപ്പെടുത്തി നവീകരിക്കും. 2021-22ൽ ഡെന്റൽ കോളജുകൾക്ക് 20 കോടി അനുവദിക്കും. പുതിയ മെഡിക്കൽ കോളജുകളായ കോന്നി, ഇടുക്കി, വയനാട്, കാസർഗോഡ്, എന്നിവിടങ്ങളിൽ കൂടുതൽ സ്പെഷ്യാലിറ്റി ഫണ്ടുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെയും നിയോഗിക്കും.

ആശാപ്രവർത്തകരുടെ അലവൻസിൽ 1000 രൂപയുടെ വർധനവ് വരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് കാലത്ത് തുച്ഛമായ അലവൻസിന് പ്രവർത്തിച്ച ആശാപ്രവർത്തകരുടെ സേവനം കണക്കിലെടുത്താണ് അലവൻസ് തുക വർധിപ്പിച്ചത്. സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളലും ഉച്ച കഴിഞ്ഞും ഒപിയും ലാബും ഫാർമസിയും പ്രവർത്തിക്കും. 85 ആരോഗ്യ സ്ഥാപനങ്ങളാണ് കേരളത്തിൽ നിന്ന് ദേശീയ അക്രഡിറ്റേഷൻ കരസ്ഥമാക്കിയത്. ആരോഗ്യ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി വ്യത്യസ്ത ആരോഗ്യ ഇൻഷുറൻസ് സ്‌കീമുകളെ ഏകോപിപിച്ചുകൊണ്ട് ആരോഗ്യ ഇൻഷുറൻസ് സമ്പ്രദായത്തിൽ നിന്ന് ആരോഗ്യ അഷ്വറൻസ് സമ്പ്രദായത്തിലേക്ക് കേരളം മാറി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 41.5 ലക്ഷം കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വരെ കിടത്തി ചികിത്സ സഹായം സർക്കാർ നേരിട്ട് നൽകുന്നുണ്ട്. കാരുണ്യ ബെനവലന്റ് ഫണ്ടും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷം കൊണ്ട് 16.2 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ പരിരക്ഷ നൽകിയതായും മന്ത്രി വ്യക്തമാക്കി.

941 കോടി രൂപ ചെലവഴിച്ചു. 190 സർക്കാർ ആശുപത്രികളും 372 സ്വകാര്യ ആശുപത്രികളും ഈ പദ്ധതിക്ക് കീഴിൽ എംപാനൽ ചെയ്തിട്ടുണ്ട്. മാത്രമല്ല, മൂന്നുപുതിയ കാര്യങ്ങൾ കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആദ്യ 48 മണിക്കൂറിനുളളിൽ സൗജന്യ ചികിത്സ നൽകുന്നതിനുളള പദ്ധതി ഈ സ്‌കീമിന് കീഴിൽ വരുന്നതാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ അല്ലാത്ത അർഹരായ കുടുംബങ്ങൾക്ക് വേണ്ടി കാരുണ്യ ബെനവലന്റ് ഫണ്ട് നടപ്പാക്കും.

error: Content is protected !!