![](https://www.konnivartha.com/wp-content/uploads/2021/01/konni1-1570609130.jpg)
കോന്നി വാര്‍ത്ത :കോന്നിയ്ക്ക് പുതിയ ടൂറിസം പദ്ധതി ബഡ്ജറ്റിൽ അനുവദിച്ചു. കോന്നി സഞ്ചായത്ത് കടവ് കേന്ദ്രമാക്കിയാണ് പുതിയ ടൂറിസം പദ്ധതിയ്ക്ക് 10 കോടി അനുവദിച്ചത്.
കോന്നി പാലത്തിനു സമീപമുള്ള സഞ്ചായത്ത് കടവിൽ വനം വകുപ്പ് വക സ്ഥലവും, പുറമ്പോക്കു ഭൂമിയുമുണ്ട്.ഇതിൽ 2 ഏക്കർ സ്ഥലമാണ് പുതിയ ടൂറിസം പദ്ധതിയ്ക്കായി ഉപയോഗിക്കുന്നത്.
മ്യൂസിക്ക് ഫൗണ്ടൻ പ്രധാന ആകർഷകമാക്കിയാണ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. അച്ചൻകോവിൽ ആറിൻ്റെ തീരമായതിനാൽ ജലലഭ്യതയും യഥേഷ്ടമുണ്ട്.
അച്ചൻകോവിൽ ആറിൽ പെഡൽ ബോട്ട് സവാരി, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളി കടവ്, കുട്ടികളുടെ പാർക്ക്, തൂക്കുപാലം, ഓപ്പൺ സ്റ്റേജ്, ഡോർ മെട്രി സൗകര്യം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക.
ആനക്കൂടിനും, അടവിയ്ക്കും ശേഷം കോന്നിയിൽ ശ്രദ്ധാകേന്ദ്രമായ ടൂറിസം പദ്ധതിയായി സഞ്ചായത്ത് കടവ് മാറുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നി ടൗണിനു സമീപത്തുള്ള ഈ പദ്ധതി വളരെയധികം സഞ്ചാരികളെ കോന്നിയിൽ എത്തിക്കാൻ സഹായകമാകുമെന്നും എം.എൽ.എ പറഞ്ഞു.