Trending Now

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : പത്തനംതിട്ട: 443

 

എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ഇടുക്കി 290, വയനാട് 241, കണ്ണൂര്‍ 219, പാലക്കാട് 209, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 62,934 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 87,51,519 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3415 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 394 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 758, കോഴിക്കോട് 622, കോട്ടയം 512, തൃശൂര്‍ 489, മലപ്പുറം 461, കൊല്ലം 461, പത്തനംതിട്ട 395, ആലപ്പുഴ 344, തിരുവനന്തപുരം 189, ഇടുക്കി 280, വയനാട് 225, കണ്ണൂര്‍ 167, പാലക്കാട് 114, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, പത്തനംതിട്ട 10, തിരുവനന്തപുരം 9, തൃശൂര്‍ 6, എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂര്‍ 4 വീതം, കൊല്ലം, ഇടുക്കി 3 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4603 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 321, കൊല്ലം 237, പത്തനംതിട്ട 405, ആലപ്പുഴ 234, കോട്ടയം 574, ഇടുക്കി 73, എറണാകുളം 537, തൃശൂര്‍ 426, പാലക്കാട് 133, മലപ്പുറം 699, കോഴിക്കോട് 518, വയനാട് 208, കണ്ണൂര്‍ 126, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,496 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,65,757 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,02,080 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,90,999 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,081 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1308 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ മണലൂര്‍ (18) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 419 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്ന് വന്നതും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 437 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(പറക്കോട്, കണ്ണംകോട്, അടൂര്‍, പന്നിവിഴ, മൂന്നാളം) 16
2 പന്തളം
(തോന്നല്ലൂര്‍, കടയ്ക്കാട് , മങ്ങാരം, കുരമ്പാല, മുടിയൂര്‍ക്കോണം, പൂഴിക്കാട്) 48
3 പത്തനംതിട്ട
(പത്തനംതിട്ട, കുമ്പഴ, കണ്ണങ്കര , മാക്കാംകുന്ന് ) 15
4 തിരുവല്ല
(മുത്തൂര്‍, തുകലശ്ശേരി, കാവുംഭാഗം, കുറ്റപ്പുഴ, മഞ്ഞാടി, തിരുമൂലപുരം, അഴിയിടത്തുചിറ ) 24
5 ആനിക്കാട്
(ആനിക്കാട്) 2
6 ആറന്മുള
(കോട്ട, കിടങ്ങന്നൂര്‍, ആറന്മുള, ഇടയാറന്മുള) 8
7 അരുവാപ്പുലം
(കല്ലേലി) 2
8 അയിരൂര്‍
(കാഞ്ഞീറ്റുകര, വെളളിയറ, ഇടപ്പാവൂര്‍) 3
9 ചെന്നീര്‍ക്കര
(മാത്തൂര്‍, പ്രക്കാനം, ചെന്നീര്‍ക്കര) 11
10 ചെറുകോല്‍
(ചെറുകോല്‍, വയലത്തല ) 6
11 ചിറ്റാര്‍
(കാരികയം, വയ്യാറ്റുപുഴ, ചിറ്റാര്‍ ) 5
12 ഏറത്ത്
(വെളളക്കുളങ്ങര, മണക്കാല, അന്തിച്ചിറ, തുവയൂര്‍) 8
13 ഇലന്തൂര്‍
(നെല്ലിക്കാല, ഇലന്തൂര്‍) 3
14 ഏനാദിമംഗലം
(പൂതംങ്കര, അറുകാലിക്കല്‍ ഈസ്റ്റ്, കുന്നിട, കുറുമ്പകര) 5
15 ഇരവിപേരൂര്‍
( ഈസ്റ്റ് ഓതറ, വളളംകുളം) 19
16 ഏഴംകുളം
(നെടുമണ്‍, ഏഴംകുളം, ഏനാത്ത്) 5
17 എഴുമറ്റൂര്‍
( എഴുമറ്റൂര്‍, വാളക്കുഴി ) 2
18 കടമ്പനാട്
(കടമ്പനാട്, കടമ്പനാട് സൗത്ത്) 4
19 കടപ്ര
(വളഞ്ഞവട്ടം, കടപ്ര) 2
20 കലഞ്ഞൂര്‍
(പാടം, കൂടല്‍, കലഞ്ഞൂര്‍ ) 4
21 കല്ലൂപ്പാറ
( ചെങ്ങരൂര്‍, കടമാന്‍കുളം,) 6
22 കവിയൂര്‍
(കവിയൂര്‍) 3
23 കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, ഇടത്തിട്ട, ഐക്കാട്, ചന്ദനപ്പള്ളി, കൊടുമണ്‍) 7
24 കോയിപ്രം
(പുല്ലാട്, കുമ്പനാട്, കുറങ്ങഴ) 9
25 കോന്നി
(മങ്ങാരം, വകയാര്‍, കോന്നി ) 8
26 കൊറ്റനാട്
(കൊറ്റനാട്, പെരുമ്പെട്ടി) 4
27 കോട്ടാങ്ങല്‍
(ചുങ്കപ്പാറ, വായ്പ്പൂര്, കോട്ടാങ്ങല്‍, പാടിമണ്‍) 11
28 കോഴഞ്ചേരി
(കോഴഞ്ചേരി,  തെക്കേമല, മേലുകര ) 9
29 കുളനട
(കൈപ്പുഴ, കാരക്കാട്,  മാന്തുക, ഞെട്ടൂര്‍, ഉള്ളന്നൂര്‍) 23
30 കുന്നന്താനം
(കുന്നന്താനം, ആഞ്ഞിലിത്താനം, മാന്താനം) 5
31 കുറ്റൂര്‍
(വെണ്‍പാല, തെങ്ങേലി, കുറ്റൂര്‍ ) 8
32 മലയാലപ്പുഴ 1
33 മല്ലപ്പളളി
(മല്ലപ്പള്ളി വെസ്റ്റ്, മല്ലപ്പളളി ) 5
34 മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്, കുറുന്താര്‍ ) 17
35 മെഴുവേലി
(മെഴുവേലി, ഇലവുംതിട്ട, കൈപ്പുഴ നോര്‍ത്ത് ) 6
36 നാറാണംമൂഴി
(കക്കുടുമണ്‍, കരികുളം ) 2
37 നെടുമ്പ്രം
( നെടുമ്പ്രം, പൊടിയാടി) 2
38 നിരണം
(നിരണം) 5
39 ഓമല്ലൂര്‍
( ഓമല്ലൂര്‍) 3
40 പളളിക്കല്‍
(പയ്യനല്ലൂര്‍, മുണ്ടപ്പളളി, പെരിങ്ങനാട്, പളളിക്കല്‍, തെങ്ങമം) 7
41 പന്തളം തെക്കേക്കര
(പടുകോട്ടുക്കല്‍, മല്ലിക, തട്ട,  പറന്തല്‍, കീരുകുഴി) 9
42 പെരിങ്ങര 1
43 പ്രമാടം
(തെങ്ങുംകാവ്, പൂവന്‍പാറ, വി-കോട്ടയം) 5
44 പുറമറ്റം
(മുണ്ടാമല, വെണ്ണിക്കുളം, തെളളിയൂര്‍) 7
45 റാന്നി
(പെരുമ്പുഴ, പുതുശ്ശേരിമല, കുമ്പളാംപൊയ്ക ) 7
46 റാന്നി പഴവങ്ങാടി
(ചെല്ലക്കാട്, കരികുളം, അടിച്ചിപ്പുഴ, മുക്കാലിമണ്‍ ) 11
47 റാന്നി അങ്ങാടി
(നെല്ലിയ്ക്കാമണ്‍, അങ്ങാടി, പുല്ലൂപ്രം ) 9
48 റാന്നി പെരുനാട്
(മാടമണ്‍, പെരുനാട്) 13
49 സീതത്തോട്
(സീതത്തോട്, അളളുംങ്കല്‍, കൊച്ചുകോയിക്കല്‍ ) 14
50 തണ്ണിത്തോട്
( മണ്ണീറ, തേക്ക്‌തോട് ) 4
51 തോട്ടപ്പുഴശ്ശേരി
(മാരാമണ്‍, കോളഭാഗം, കുറിയന്നൂര്‍ ) 5
52 തുമ്പമണ്‍ 1
53 വടശ്ശേരിക്കര
(മണിയാര്‍, കുമ്പ്‌ളാംപൊയ്ക, പേഴുംപാറ) 9
54 വളളിക്കോട്
(കൈപ്പട്ടൂര്‍, നരിയാപുരം, വാഴമുട്ടം ഈസ്റ്റ്) 12
55 വെച്ചൂച്ചിറ
(കൊല്ലമുള, വെച്ചൂച്ചിറ) 3

ജില്ലയില്‍ ഇതുവരെ ആകെ 37143 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതില്‍ 32270 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ജില്ലയില്‍ ഇന്ന് 275 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ
എണ്ണം 30070 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6847  പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6604 പേര്‍ ജില്ലയിലും, 243 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.