കോന്നി വാര്‍ത്ത : അച്ചന് കോവില്‍ നദിയിലെ കോന്നി കൊടിഞ്ഞിമൂല തൂക്കു പാലത്തിന് സമീപം ഒഴുക്കില്‍ പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ലഭിച്ചു . കോന്നി എന്‍ എസ്സ് എസ്സ് കോളേജിലെ 2019 ബാച്ചിലെ കമ്പ്യൂട്ടര്‍ സയന്‍സ്സ് വിദ്യാര്‍ഥി പുനലൂര്‍ നിവാസിയായ ശ്രീലാല്‍ ആണ് മരിച്ചത് .
കൂട്ടുകാരുമൊത്ത് തൂക്കു പാലം കണ്ടു കഴിഞ്ഞ് നദിയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല് വഴുതി കയത്തില്‍ വീണു . നാട്ടുകാരും അഗ്നി ശമന വിഭാഗവും തിരച്ചില്‍ നടത്തി . ശ്രീലാല്‍ വീണത്തിന്റെ തൊട്ടടുത്ത് നിന്നും മൃതദേഹം ലഭിച്ചു .കോന്നി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു . ഇതിനോടകം നിരവധി ആളുകള്‍ ആണ് ഈ കടവില്‍ മുങ്ങി മരിച്ചത്