Trending Now

കോന്നിയ്ക്ക് 800 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു

കോന്നി ബൈപാസ്, കോന്നി ടൗണിൽ ഫ്ലൈഓവർ, കോന്നി ടൗണിൽ ഫ്ലൈഓവർ,കോന്നിയിൽ കോടതി, കലഞ്ഞൂരിൽ പുതിയ സർക്കാർ പോളിടെക്നിക്, മലഞ്ചരക്ക് സുഗന്ധവ്യഞ്ജന സംഭരണ സംസ്കരണ കേന്ദ്രം, പി.ഡബ്ളിയു.ഡി റസ്റ്റ് ഹൗസ്, വള്ളിക്കോട്ട് ഗവ.ഐ.ടി.ഐ, കോന്നി താലൂക്ക് ആശുപത്രിയ്ക്ക് പേ വാർഡ്, പ്രമാടത്ത് ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയം

കോന്നി വാര്‍ത്ത :കോന്നിയ്ക്ക് 800 കോടിയുടെ വികസന പദ്ധതികളാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നിയുടെ ദീർഘകാലത്തെ വികസന ആവശ്യങ്ങൾക്ക് ഈ ബജറ്റിലൂടെ പരിഹാരം ആവുകയാണ്.കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വികസന നേട്ടമാണ് കഴിഞ്ഞ 2 ബഡ്ജറ്റിലൂടെ കോന്നി നിയോജക മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.

 

കോന്നി ബൈപാസ്

 

കോന്നി ബൈപാസിന് ബഡ്ജറ്റിൽ 40 കോടി രൂപയാണ് അനുവദിച്ചത്. കോന്നി ടൗണിലെ തിരക്ക് ഒഴിവാക്കാൻ ബൈപാസ് വേണമെന്നത് ദീർഘകാല ആവശ്യമാണ്. പത്തനംതിട്ട, പുനലൂർ ഭാഗങ്ങളിൽ നിന്നെത്തുന്ന ദീർഘദൂര യാത്രക്കാർക്ക് ടൗണിൽ എത്താതെ ബൈപാസ് വഴി പോകാൻ കഴിയും. ടൗണിലെ തിരക്ക് ഒഴിവാക്കാൻ ബൈപാസ് സഹായകരമാകും.

പുനലൂർ-മൂവാറ്റുപുഴ റോഡ് വികസനത്തിൻ്റെ ഭാഗമായി കോന്നി സെൻട്രൽ ജംഗ്ഷൻ വലിയ നിലയിൽ വികസിക്കുകയാണ്. കോന്നി താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് ആംബുലൻസും മറ്റും സെൻട്രൽ ജംഗ്ഷൻ കടന്ന് പോകാൻ ട്രാഫിക് തടസ്സം ഒഴിവാക്കേണ്ടതുണ്ട്.മെഡിക്കൽ കോളേജ് യാത്ര അടക്കം സുഗമമാക്കാൻ സെൻട്രൽ ജംഗ്ഷനിൽ ഫ്ലൈഓവർ ആവശ്യമാണ്.ഇതിനായി 70 കോടി രൂപ വകയിരുത്തി.

പ്രമാടം സ്റ്റേഡിയം

പ്രമാടത്ത് ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കാൻ 10 കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചു. ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന സ്റ്റേഡിയം സംസ്ഥാനത്തെ കായിക ഭൂപടത്തിൽ കോന്നിയ്ക്കും സ്ഥാനം നല്കും.

കോന്നിയിൽ കോടതി

കോന്നിയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചു.കോടതിയ്ക്കായി 10 കോടി ബജറ്റിൽ വകയിരുത്തി.

കലഞ്ഞൂരിൽ പുതിയ സർക്കാർ പോളിടെക്നിക്

കലഞ്ഞൂരിൽ പുതിയ സർക്കാർ പോളിടെക്നിക്ക് അനുവദിക്കും.ഇതിനായി 50 കോടി ബഡ്ജറ്റിൽ അനുവദിച്ചു.

മലഞ്ചരക്ക് സുഗന്ധവ്യഞ്ജന സംഭരണ സംസ്കരണ കേന്ദ്രം.

മലഞ്ചരക്ക് സംഭരണ സംസ്കരണ കേന്ദ്രം തണ്ണിത്തോട്ടിലാണ് അനുവദിച്ചത്.ഇതിനായി 2 കോടി രൂപ വകയിരുത്തി.

പി.ഡബ്ളിയു.ഡി റസ്റ്റ് ഹൗസ്

കോന്നിയിൽ പി.ഡബ്ളിയു.ഡി റസ്റ്റ് ഹൗസ് അനുവദിച്ചു.ഇതിനായി 10 കോടി അനുവദിച്ചു.

വള്ളിക്കോട്ട് ഗവ.ഐ.ടി.ഐ

വള്ളിക്കോട് പഞ്ചായത്തിൽ ഗവ.ഐ.ടി.ഐ അനുവദിച്ചു. ഇതിനായി 25 കോടി ബഡ്ജറ്റിൽ വകയിരുത്തി.

കോന്നി താലൂക്ക് ആശുപത്രിയ്ക്ക് പേ വാർഡ്

കോന്നി താലൂക്ക് ആശുപത്രിയിൽ പേവാർഡ് അനുവദിച്ചു. ഇതിനായി 5 കോടി ബഡ്ജറ്റിൽ വകയിരുത്തി.

error: Content is protected !!