Trending Now

പത്തനംതിട്ട , പാലക്കാട്, കളക്ടർമാരെ മാറ്റാൻ തീരുമാനം

 

കോന്നി വാര്‍ത്ത : പാലക്കാട്, പത്തനംതിട്ട കളക്ടർമാരെ മാറ്റാൻ തീരുമാനിച്ചു. പാലക്കാട് കളക്ടർ ഡി. ബാലമുരളി, പത്തനംതിട്ട കളക്ടർ പി. ബി നൂഹ് എന്നിവർക്കാണ് മാറ്റം. മൂന്ന് വർഷം പൂർത്തീകരിച്ച സാഹചര്യത്തിലാണ് നടപടി.

ഡോ. നരസിംഹുഗാരി ടി. എൽ റെഡ്ഡി പത്തനംതിട്ട കളക്ടർ ആകും. മൃൺമയി ജോഷി ആയിരിക്കും പാലക്കാട് കളക്ടർ. പി.ബി നൂഹ് സഹകരണ രജിസ്ട്രാറിന്റെ ചുമതലയായിരിക്കും വഹിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

പാലക്കാട് ജില്ലാ കലക്ടര്‍ ഡി ബാലമുരളിയെ ലേബര്‍ കമ്മീഷണറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.
സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടിഎല്‍ റെഡ്ഡിയെ പത്തനംതിട്ട ജില്ലാ കലക്ടറായും പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹിനെ സഹകരണ രജിസ്ട്രാറായും പരസ്പരം മാറ്റി നിയമിക്കും.
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ ജോഷി മൃണ്‍മയി ശശാങ്കിനെ പാലക്കാട് ജില്ലാ കലക്ടറായി മാറ്റി നിയമിക്കും.
വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഉമേഷ് എന്‍.എസ്.കെയെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിക്കും. കെ.എസ്.ഐ.ഡി.സി ഇന്‍വെസ്റ്റ്മെന്‍റ് സെല്‍, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.

error: Content is protected !!