Trending Now

കലഞ്ഞൂർ-പാടം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തില്‍ പൂര്‍ത്തീകരിക്കണം : എം എല്‍ എ

കലഞ്ഞൂർ-പാടം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തില്‍ പൂര്‍ത്തീകരിക്കണം : എം എല്‍ എ

കോന്നി വാര്‍ത്ത :ഇളമണ്ണൂർ -കലഞ്ഞൂർ-പാടം റോഡിലെ നിർമ്മാണം പൂർത്തിയാകാനുള്ള കലഞ്ഞൂർ- പാടം ഭാഗം കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു. കലഞ്ഞൂർ-പാടം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഫെബ്രുവരിയിൽ പൂർത്തീകരിക്കണമെന്ന് എം.എൽ.എ കർശന നിർദ്ദേശംനല്‍കി .

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 22 കോടി രൂപ മുടക്കി ബി.എംആൻറ് ബി.സി നിലവാരത്തിലാണ് റോഡ് പുന:ർ നിർമ്മിക്കുന്നത്. കലഞ്ഞൂർ-പാടം ഭാഗത്ത് മൂന്ന് വലിയ പാലം, 3 ചെറിയപാലം, 12 പൈപ്പ് കൾവർട്ട് തുടങ്ങിയവ ഉൾപ്പടെയുള്ള നിർമ്മാണങ്ങളാണ് പുരോഗമിക്കുന്നത്. ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തുന്ന സാഹചര്യത്തിലാണ് എം.എൽ.എ റോഡ് നിർമ്മാണം സന്ദർശിക്കാൻ വീണ്ടും എത്തിയത്.

ഇളമണ്ണൂർ -പാടം 12.4 കിലോമീറ്റർ റോഡിലെ 4.2 കിലോമീറ്റർ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.ഇളമണ്ണൂർ മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗത്തെ നിർമ്മാണമാണ് പൂർത്തീകരിച്ചത്.
ജോലി വേഗത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാരനും, ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഫെബ്രുവരി പകുതിയോടെ നിർമ്മാണം പൂർത്തിയാക്കാമെന്ന് കോൺട്രാക്ടർ പറഞ്ഞു.

ബി.എം. പൂർത്തിയായ ഭാഗങ്ങളിൽ ബി.സി. വർക്കുകൾ അടിയന്തിരമായി ചെയ്യുന്നതിന് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. നിർമ്മാണ ഗുണനിലവാരം ഉറപ്പാക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രത കാണിക്കണമെന്നും എം.എൽ.എ പറഞ്ഞു.
എം.എൽ.എ യോടൊപ്പം കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുഷ്പവല്ലിടീച്ചർ ,വൈസ് പ്രസിഡന്‍റ് മിനി ഏബ്രഹാം, ഗ്രാമ പഞ്ചായത്തംഗം ഷാൻ ഹുസൈൻ, പൊതുമരാമത്ത് നിരത്തു വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി.ബിനു, അസിസ്റ്റന്റ് എഞ്ചിനീയർ മുരുകേഷ് കുമാർ, കോൺട്രാക്ടർ പ്രസാദ് മാത്യു എന്നിവരുമുണ്ടായിരുന്നു.

error: Content is protected !!