Trending Now

ബി.എസ്.എന്‍.എല്‍  : അപ്രന്‍റിഷിപ്പിനായി അപേക്ഷിക്കാം

 

ബി.എസ്.എന്‍.എല്‍. തിരുവനന്തപുരം കോള്‍ സെന്‍റര്‍ ‍, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ സര്‍വ്വീസ് വിഭാഗങ്ങളില്‍ അപ്രന്‍റിഷിപ്പിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേര്‍ക്ക് പ്രതിമാസം 7700/- രൂപ സ്റ്റൈപന്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും.
അപേക്ഷകര്‍
· 01-07-2020 ല്‍ 17 വയസ്സ് പൂര്‍ത്തിയായവരും അപ്രന്റിസ് ആക്ട് 1961 പ്രകാരമുള്ള നിബന്ധനകള്‍ക്ക് വിധേയരും ആയിരിക്കണം.
· www.apprenticeshipindia.org എന്ന പോര്‍ട്ടിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
· ആധാര്‍ കാര്‍ഡ്, ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് എന്നിവ നിര്‍ബന്ധമാണ്. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ (പാസ്‌പോര്‍ട്ട് സൈസ്) പതിച്ച അപേക്ഷയോടൊപ്പം
1. ഓപ്ഷണല്‍ ട്രേഡ് പാസ്സ് സര്‍ട്ടിഫിക്കേറ്റ്
2. മാര്‍ക്ക് ലിസ്റ്റ്
3. ആധാര്‍ കാര്‍ഡിന്റെ കോപ്പി
4. ബാങ്ക് പാസ്സ് ബുക്ക് (മുഖപത്രം)
എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഉപ്പളം റോഡിലുള്ള ബി.എസ്.എന്‍.എല്‍. പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജരുടെ കാര്യാലയത്തില്‍ 12-01-2021 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം.
വിശദവിവരങ്ങള്‍ക്ക് 0471 2471099, 9446402502.

 

error: Content is protected !!