Trending Now

സംസ്ഥാനത്ത് സ്പാകളും ആയുർവേദ സ്ഥാപനങ്ങളും തുറക്കാൻ അനുമതി

 

കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുർവേദ റിസോർട്ടുകളും തുറന്നുപ്രവർത്തിക്കുവാൻ അനുമതി. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് നിയന്ത്രണ ചട്ടങ്ങൾ പൂർണമായും പാലിച്ചു കൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കേണ്ടത്. ശുചിത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുവാനുള്ള എല്ലാ മുൻകരുതലുകളും സ്ഥാപനങ്ങൾ സ്വീകരിക്കണം.

കൊവിഡ് പശ്ചാത്തലത്തിലെ വിനോദസഞ്ചാരമേഖലയുടെ പ്രവർത്തനം സംബന്ധിച്ച് നിലവിലുള്ള സർക്കാർ മാർഗരേഖകൾ പൂർണമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!