ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

 

കോന്നി വാര്‍ത്ത :തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലെ SPEID CELL ല്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാർ നിയമനം നടത്തും . ഒരു ഒഴിവാണ് ഉള്ളത് .

പ്ലസ്ടുവും ഡി.സി.എയുമാണ് യോഗ്യത. ശമ്പളം 20,350 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ 14ന് മുമ്പ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നൽകണം.