അരുവാപ്പുലം – ഐരവണ്‍ കടവില്‍ പാലം : 12.25 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറായി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലത്തെയും, ഐരവണിനേയും ബന്ധിപ്പിച്ച് പാലം നിർമ്മിക്കുന്നതിനുള്ള 12.25 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് പാലം വിഭാഗം സർക്കാർ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.

പാലം സംബന്ധിച്ച ആവശ്യം മുഖ്യമന്ത്രിയുടെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടു വന്നപ്പോൾ തന്നെ ശക്തമായ നടപടികളാണ് ഉണ്ടായത്.തുടർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പാലം നിർമ്മാണത്തിന് അനുമതി ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.

Related posts