Trending Now

ഈ പരിപാടി പോലീസ് നിര്‍ത്തുക : എല്ലാ മേഖലയും സര്‍ക്കാര്‍ തുറന്നു : പോലീസ് കേസ് എടുക്കുന്നത് ഇനി നിര്‍ത്തുക

ഈ പരിപാടി പോലീസ് നിര്‍ത്തുക : എല്ലാ മേഖലയും സര്‍ക്കാര്‍ തുറന്നു : പോലീസ് കേസ് എടുക്കുന്നത് ഇനി നിര്‍ത്തുക

 

കോന്നി വാര്‍ത്ത ഡോട്ട് കോം ; കോവിഡുമായി ബന്ധപ്പെട്ട് എല്ലാ മേഖലയും സര്‍ക്കാര്‍ തുറന്നു നല്‍കി . പോലീസ് പഴയ നിയമം മാറ്റുക . ഓരോ ദിനവും കോവിഡ് പേരില്‍ എടുത്ത കേസുകള്‍ ലക്ഷം കഴിഞ്ഞു . ഇനി പോലീസ് ഈ രീതിയില്‍ നിന്നും മാറുക . പോലീസ് ചുമതല മാത്രം നിര്‍വ്വഹിക്കുക . ദയവായി ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരുടെ മാന്യമായ ജോലിയില്‍ പോലീസ് കൈകടത്തരുത് . കോവിഡ് നിയമം ലംഘിച്ചു എന്നാണ് പലരുടേയും പേരില്‍ കേസ് . നിയമം ലംഘിച്ച ഏതെങ്കിലും മന്ത്രിയുടെ പേരില്‍ കേസ്സ് ഉണ്ടോ എന്നു പോലീസ് പറയുക .
മാസ്ക്ക് പോലും ധരിക്കാത്ത മന്ത്രിമാര്‍ ഉണ്ട് . താടിയ്ക്ക് കീഴില്‍ മാസ്ക് വെച്ച മന്ത്രി ഉണ്ട് . കേസ്സ് എടുത്തോ പോലീസെ .

പോലീസ് എന്നാല്‍ കോവിഡ് പുറകെ അല്ല . സമൂഹത്തിനെ നല്ല നിലയില്‍ നയിക്കേണ്ട സാമൂഹ്യ പ്രതിബദ്ധത ഉള്ള വലിയൊരു സേനയാണ് . ആ സേന സര്‍ക്കാര്‍ ചിലവില്‍ അല്ല പൊതുജന ചിലവില്‍ ആണ് നടക്കുന്നത് . ജനത്തെ വെറുതെ പിഴിയുന്ന ഈ രീതി നിര്‍ത്തുക .
കേരള സര്‍ക്കാര്‍ എല്ലാ വഴിയും തുറന്നു .തുറന്ന വഴിയിലൂടെ ജനം സഞ്ചരിച്ചപ്പോള്‍ പോലീസ് എന്ന സേനാ വിഭാഗം കേസും പൂക്കാറുമായി ഇപ്പോളും ഉണ്ട് .ഈ രീതി അവസാനിപ്പിക്കാന്‍ സമയമായി . പോലീസ് എന്ന വാക്കിന് ഉള്ള അര്‍ത്ഥം അറിയാവുന്നവര്‍ പ്രതികരിക്കുക .

error: Content is protected !!