Trending Now

‘വിഷരഹിത പച്ചക്കറി ഗ്രാമം’ പദ്ധതി “നാട്ടുപച്ച” ക്ക് തുടക്കമായി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി  അട്ടച്ചാക്കൽ ഗോള്‍ഡന്‍ ബോയ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോന്നി കൃഷിഭവനുമായി സഹകരിച്ച് നടത്തുന്ന ‘വിഷരഹിത പച്ചക്കറി ഗ്രാമം’ പദ്ധതി “നാട്ടുപച്ച” ക്ക് തുടക്കമായി.

പദ്ധതിയുടെ ഉദ്ഘാടനം കോന്നി പഞ്ചായത്ത് പ്രസിഡന്‍റ് സുലേഖ വി.നായര്‍ നിർവഹിച്ചു. കോന്നി കൃഷിഓഫീസര്‍ ജ്യോതിലക്ഷ്മി മുഖ്യസന്ദേശം നല്‍കി.മൂന്നാം വാര്‍ഡ് മെംമ്പര്‍ ജോയ്സ് എബ്രഹാം, എബ്രഹാം മേലൂട്ട്, രാജേഷ് പേരങ്ങാട്ട് ,ഗോൾഡൻ ബോയ്സ്പ്രസിഡന്‍റ് റോബിൻ കാരാവള്ളിൽ, സെക്രട്ടറി ബിനു കെ. എസ്, ജോ സെക്രട്ടറി സിജോ അട്ടച്ചാക്കൽ എന്നിവർ സംസാരിച്ചു .ആദ്യ ഘട്ടത്തിൽ 20 കുടുംബങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

error: Content is protected !!