ജൈവവൈവിധ്യ ബോർഡിൽ ഒഴിവ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജനുവരി ഏഴുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org. ഫോൺ:0471-2724740.