Trending Now

സമാവോ ദ്വീപുകളില്‍ പുതുവര്‍ഷം പിറന്നു; ലോകമെങ്ങും ആഘോഷം

 

പസഫിക് സമുദ്രത്തിലെ കിരിബാത്തി സമാവോ ദ്വീപുകളില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.25ഓടെ പുതുവര്‍ഷം പിറന്നു . കോവിഡ് സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശം പാലിച്ച് കൊണ്ട് ആരംഭിച്ച പുതുവത്സരാഘോഷം വിവിധ രാഷ്ട്രങ്ങളിലൂടെ കടന്ന് വിവിധ സമയങ്ങളില്‍ ആഘോഷ രാവുകളൊരുക്കി.
കാത്തുകാത്തിരുന്ന 2021 നെ സ്വീകരിക്കാന്‍ വര്‍ണാഭമായ പരിപാടികളാണ് ലോകമെങ്ങും ഒരുക്കിയത്.കിരിബാത്തി സമാവോ ദ്വീപുകള്‍ക്ക് പിന്നാലെ ന്യൂസിലാന്‍ഡിലെ ഓക്ലോന്‍ഡിലും പിന്നെ ആസ്ത്രേലിയയിലെ സിഡ്നിയിലും മെല്‍ബണിലും തൊട്ടുപിന്നാലെ ടോക്കിയോയിലും ചൈനയിലും സിംഗപ്പൂരിലും 2021 ന്‍റെ പുലരി പിറന്നു.
നഷ്ടത്തിന്റേയും നേട്ടങ്ങളുടേയും കണക്കുകളിലേക്ക് തിരിഞ്ഞുനോക്കുന്ന ലോക ജനത പുതു പ്രതീക്ഷകളും പുതിയ പ്രതിജ്ഞകളുമായാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.

error: Content is protected !!