Trending Now

പത്തനംതിട്ടയില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന പത്തനംതിട്ട ജില്ലാ റവന്യൂ എസ്റ്റാബ്ലിഷ്മെന്റില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലെ നിയമനത്തിനായുള്ള ഇന്റര്‍വ്യൂ ജനുവരി 20 ന് കളക്ടറേറ്റില്‍ രാവിലെ 11.30 ന് നടക്കും.

പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്് , നോണ്‍ ക്രിമിലയര്‍ സര്‍ട്ടിഫിക്കറ്റ് (ബാധകമായിട്ടുളളവര്‍ക്ക്്), വിധവകള്‍ പുനര്‍ വിവാഹിതരായിട്ടില്ലായെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയും മെമ്മോയും സഹിതം അന്നേ ദിവസം രാവിലെ 11 ന് പത്തനംതിട്ട ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) മുമ്പാകെ ഹാജരാകണം. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായും പാലിക്കണം.

error: Content is protected !!