കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള താലൂക്ക്തല അദാലത്തുകളില്‍ അടൂര്‍, മല്ലപ്പള്ളി താലൂക്കുകളിലെ ഓണ്‍ലൈന്‍ അദാലത്തുകള്‍ യഥാക്രമം 2010 ജനുവരി 8, 13 തീയതികളില്‍ നടത്തും. അടൂര്‍, മല്ലപ്പള്ളി, താലൂക്കുകളിലെ പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഈ മാസം 30 മുതല്‍ ജനുവരി 1 വരെ അക്ഷയകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം.
പരാതി രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകരുടെ ഫോണ്‍ നമ്പര്‍ അക്ഷയ സംരംഭകന്‍ രേഖപ്പെടുത്തുകയും വീഡിയോ കോണ്‍ഫറന്‍സിന്റെ സമയം അപേക്ഷകരുടെ ഫോണില്‍ യഥാസമയം അറിയിക്കുകയും ചെയ്യും. തുടര്‍ന്ന് ഓരോ പരാതിക്കാരും തങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന സമയത്ത് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ എത്തണം. ഇത്തരത്തില്‍ ജില്ലാ കളക്ടറോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുജനങ്ങള്‍ ബോധിപ്പിക്കുന്ന പരാതികള്‍ ഇ-ആപ്ലിക്കേഷന്‍ വഴി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും അക്ഷയ കേന്ദ്രങ്ങളിലുണ്ട്.
ജില്ലകളില്‍ നടത്തിവരാറുള്ള പൊതുജനപരാതിപരിഹാര അദാലത്തുകള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആറു മാസത്തിനിടെ നടത്തിയത്
13 ഓണ്‍ലൈന്‍ അദാലത്തുകള്‍;
446 അപേക്ഷകള്‍ തീര്‍പ്പാക്കി
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തി വരാറുള്ള മുഖ്യമന്ത്രിയുടെ താലൂക്ക്തല അദാലത്തുകള്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ആരംഭിച്ചതിനുശേഷം ഇതുവരെ നടത്തിയത് 13 അദാലത്തുകള്‍. 2020 ജൂണ്‍ ആറു മുതല്‍ ഓണ്‍ലൈന്‍ അദാലത്ത് ആരംഭിക്കുകയും ഓരോ താലൂക്കുകളിലുമായി ഇതേവരെ ആകെ 13 അദാലത്തുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. 13 അദാലത്തുകളിലായി ആകെ 487 അപേക്ഷകള്‍ ലഭിക്കുകയും, ഇതില്‍ 446 അപേക്ഷകള്‍ നിലവില്‍ തീര്‍പ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ബാക്കി നില്‍ക്കുന്ന 39 അപേക്ഷകള്‍ കൂടുതല്‍ സമയം എടുത്ത് തീര്‍പ്പാക്കേണ്ട ഭൂമി സംബന്ധമായ വിഷയമാണ്. ഇതില്‍ അടിയന്തര നടപടി സ്വീകരിച്ചുവരുന്നു.
അദാലത്തുകളില്‍ ലഭിക്കുന്ന പരമാവധി അപേക്ഷകള്‍ തീര്‍പ്പാക്കുവാന്‍ കഴിയുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള ഓരോ ആഴ്ചയിലും ഒരു താലൂക്ക് എന്നക്രമത്തില്‍ ഓണ്‍ലൈന്‍ അദാലത്തുകള്‍ നടത്തുവാന്‍ തീരുമാനമെടുത്തിട്ടുണ്ട്.
അദാലത്തിനായി മുന്‍കൂട്ടി നിശ്ചയിച്ച ദിവസം ജില്ലാ കളക്ടര്‍ കളക്ടറേറ്റില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നത്. ഇതിനായി ഓരോ താലൂക്കിലുമുള്ള അപേക്ഷകര്‍ക്ക് അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിനായി മുന്‍കൂട്ടി നിശ്ചയിച്ച് നല്‍കിയിച്ചുള്ള തീയതികളില്‍ വൈകുന്നേരം അഞ്ചു വരെ അക്ഷയ കേന്ദ്രങ്ങളില്‍ ഫോണ്‍ മുഖേനയോ നേരിട്ടോ പരാതി രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പരാതി രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകരുടെ ഫോണ്‍ നമ്പര്‍ അക്ഷയ സംരംഭകന്‍ രേഖപ്പെടുത്തുകയും വീഡിയോ കോണ്‍ഫറന്‍സിന്റെ സമയം അപേക്ഷകരുടെ ഫോണില്‍ യഥാസമയം അറിയിക്കും. തുടര്‍ന്ന് ഓരോ പരാതിക്കാരും തങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന സമയത്ത് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ എത്തണം. ഇത്തരത്തില്‍ ജില്ലാ കളക്ടറോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുജനങ്ങള്‍ ബോധിപ്പിക്കുന്ന പരാതികള്‍ ഇ-ആപ്ലിക്കേഷന്‍ വഴി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും അക്ഷയ കേന്ദ്രങ്ങളില്‍ ക്രമീകരിച്ചിട്ടുമുണ്ട്.
ജില്ലകളില്‍ നടത്തിവരാറുള്ള പൊതുജനപരാതിപരിഹാര അദാലത്തുകള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിച്ചായിരിക്കും ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. അതിനാല്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയത്ത് മാത്രമേ പരാതിക്കാരന്‍ അക്ഷയ കേന്ദ്രത്തില്‍ എത്തുവാന്‍ പാടുള്ളു. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരും അവരവരുടെ ഓഫീസുകളില്‍ നിന്ന് നിര്‍ബന്ധമായും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലാ കളക്ടറുടെ റാന്നി താലൂക്ക്തല
അദാലത്തില്‍ 11 പരാതികള്‍ പരിഹരിച്ചു
റാന്നി താലൂക്ക്തല ഓണ്‍ലൈന്‍ അദാലത്തില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ 11 പരാതികള്‍ പരിഹരിച്ചു. കളക്ടറേറ്റില്‍ നിന്നും അക്ഷയകേന്ദ്രങ്ങളുടെ സഹകരണത്തോടെ നടത്തിയ ഓണ്‍ലൈന്‍ അദാലത്തില്‍ 15 പരാതികള്‍ ലഭിച്ചതില്‍ നാല് പരാതികള്‍ നിശ്ചിത കാലയളവില്‍ പൂര്‍ത്തീകരിക്കുന്നതിനായി തഹസീല്‍ദാറിന് കൈമാറി. പട്ടയം സംബന്ധിച്ച പരാതികള്‍ പരിഹരിക്കാനാണ് കാലയളവ് നല്‍കിയത്.
അദാലത്തില്‍ എഡിഎം അലക്സ് പി തോമസ്, റാന്നി തഹസില്‍ദാര്‍ നവീന്‍ ബാബു, ഐ.ടി.മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അക്ഷയ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു