Trending Now

അക്ഷരം അഗ്നിയാണ് .വാക്കുകള്‍ ജ്വാലയാണ്

ചങ്കുറപ്പുള്ള മാധ്യമ പ്രവർത്തകൻ(എസ് വി പ്രദീപ് )
നന്മ നിറഞ്ഞ സ്നേഹിതൻ…
കണ്ണീരോടെ വിട.ആ അക്ഷര ജ്വാല കെടില്ല .അതില്‍ നിന്നും അനേക കോടിയായി ആളിപടരും .അക്ഷരം അഗ്നിയാണ് .വാക്കുകള്‍ ജ്വാലയാണ് . നിങ്ങള്‍ നയിച്ച പാതയില്‍ ഇനിയും മുള്‍ക്കിരീടം കാണും .അഴിമതിക്ക് എതിരെ പട നയിച്ച നവാബ് രാജേന്ദ്രന്‍റെ തൂലിക പടവാളാക്കി ഓരോ വാക്കും കുറിക്ക് കൊള്ളുന്ന മിന്നലായി സമൂഹ മധ്യത്തില്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ച ധീരന് മുന്നില്‍ അനേക കോടി നമസ്കാരം . നിങ്ങള്‍ തെളിച്ച ദീപങ്ങള്‍ കെടാതെ സൂക്ഷിക്കുവാന്‍ ഇനിയും തലമുറകള്‍ക്ക് കഴിയും .
(ടീം കോന്നി വാര്‍ത്ത ,കൊച്ചി വാര്‍ത്ത )

error: Content is protected !!