കോന്നി വാര്‍ത്ത ഡോട്ട് കോം : നല്ല ഗ്രാമം നല്ല അടുക്കള എന്ന സന്ദേശം ഉയര്‍ത്തി വിഷരഹിതപച്ചക്കറി ഗ്രാമം എന്ന വലിയ സ്വപ്നത്തിലേക്ക് അട്ടച്ചാക്കല്‍ ഗോൾഡൻ ബോയ്സ്സിന്‍റെ ആദ്യ ചുവട് വെപ്പ് . കോന്നി കൃഷി ഭവനുമായി സഹകരിച്ചു കൊണ്ട് വീടുകളിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു . കോന്നി ഗ്രാമ പഞ്ചായത്തിലെ മണിയൻപാറ, കിഴക്കുപുറം,ചെങ്ങറ എന്നീ വാർഡുകളിൽ ആണ് പദ്ധതി തയ്യാറാക്കുന്നത് .
ആദ്യ ഘട്ടത്തിൽ 20 വീടുകളിൽ ആണ് കൃഷി ആരംഭിക്കുന്നത്. ജൈവ കൃഷി രംഗത്തെ പരിചയ സമ്പന്നരുടെ സേവനം ഈ പദ്ധതിയിൽ ഉണ്ടാകും. കൂടുതൽ വില കൊടുത്തു വിഷം കലർന്ന പച്ചക്കറി വാങ്ങുന്നത് ഇനി ഒഴിവാക്കാം. വീട്ടിൽ കൃഷി ആരംഭിക്കാം.
കോന്നി ഗ്രാമ പഞ്ചായത്തിലെ മണിയൻപാറ, കിഴക്കുപുറം,ചെങ്ങറ എന്നീ വാർഡുകളിൽ താല്‍പര്യം ഉള്ളവര്‍ ഡിസംബർ 15 ന് മുൻപായി അപേക്ഷിക്കണം എന്ന് റോബിന്‍ കാരാവള്ളില്‍ ,ബിനു കെ എസ്സ് എന്നിവര്‍ അറിയിച്ചു .
ഫോൺ നമ്പർ – 9048697772, 8652021667