ശബരിമലയിലെയും പമ്പയിലെയും വിവിധ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും കോവിഡ് പരിശോധന ഉറപ്പാക്കാന്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നതസമിതി യോഗം തീരുമാനിച്ചു.
14 ദിവസത്തില്‍ അധികം ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്ന എല്ലാവര്‍ക്കും കോവിഡ് 19 ആന്റിജന്‍ പരിശോധന ഉറപ്പാക്കും. സന്നിധാനത്തെ അടക്കം അപകടഭീഷണി ഉയര്‍ത്തുന്ന മരച്ചില്ലകള്‍ മുറിച്ച് നീക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമലയിലെ എല്ലാ വകുപ്പ് മേധാവികള്‍ക്കും തെര്‍മല്‍ സ്‌കാനര്‍ നല്‍കി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ശരീര താപനില ദിവസവും പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും.
യോഗത്തില്‍ സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ബി.കെ. പ്രശാന്തന്‍ കാണി, സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ. മനോജ്, ദേവസ്വം ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.