കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വന മേഖലയായ ആവണിപാറ, കാട്ടാത്തി എന്നിവിടെ ഉള്ള മലപണ്ടാര വിഭാഗത്തിലെ ആദിവാസികളില്‍ ഉന്നത പഠനം ഉള്ളവര്‍ ഉണ്ടായിട്ടും അവരെ ആരും സ്ഥാനാര്‍ഥിയാക്കുന്നില്ല . പുറം ലോകവുമായി ഏറെ നാളത്തെ ബന്ധവും സാമൂഹികകാര്യങ്ങളില്‍ ഉള്ള അറിവും രാഷ്ട്രീയ നിരീക്ഷണം ഏറെ ഉള്ള നിരവധി വിദ്യാസമ്പന്നര്‍ ഇവിടെ ഉണ്ട് . എന്നാല്‍ ഒരു രാഷ്ട്രീയ കക്ഷി പോലും ഇവരില്‍ നിന്നും ഒരാളെ ഒരിക്കല്‍ പോലും സ്ഥാനാര്‍ഥിയാക്കുന്നില്ല .
അരുവാപ്പുലം പഞ്ചായത്തില്‍ ആവണിപ്പാറ എന്നും കാട്ടാത്തി എന്നും പേരുള്ള കോളനികള്‍ ഉണ്ട് . ആവണിപ്പാറയില്‍ ഡിഗ്രി കഴിഞ്ഞ 5 പേരും പിജി ഉള്ള 4 പേരും ഉണ്ട് .
കൂടാതെ നല്ല വിദ്യാഭ്യാസ യോഗ്യതയും സമൂഹത്തിലെ ചലനങ്ങള്‍ നിരീക്ഷിച്ച് സ്വയം അഭിപ്രായം പറയുവാന്‍ കഴിയുന്ന ആളുകള്‍ വേറെയും ഉണ്ട് . കാട്ടാത്തിയിലും നിരവധി ആളുകള്‍ വിദ്യാസമ്പന്നര്‍ തന്നെ
. ഇവരെ വന വാസികളായി മുദ്രകുത്തി കാടിന്‍റെ മക്കളായി അടിച്ചമര്‍ത്തി അധികാരത്തിന്‍റെ ചങ്ങലയ്ക്ക് കെട്ടി ഇട്ടുകൊണ്ട് വോട്ട് എന്ന അമൂല്യ വസ്തു കൈക്കലാക്കി മെമ്പര്‍മാര്‍ എന്നു പേര് ലഭിക്കുന്നവര്‍ ഇവരെ മറക്കുന്നു .നാളെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആവണിപ്പാറ നിവാസികള്‍ 24 കിലോമീറ്റര്‍ വനത്തിലൂടെ താണ്ടി കല്ലേലിയില്‍ എത്തി വേണം വോട്ട് ചെയ്യുവാന്‍ . പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വന്തം കോളനിയില്‍ ബൂത്ത് ഇല്ല . ബൂത്ത് 24 കിലോമീറ്റര്‍ അകലെ കല്ലേലിയില്‍ .
പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കോളനിയില്‍ ബൂത്ത് ഒരുക്കി നല്‍കും .എന്നാല്‍ ത്രിതല തദ്ദേശ തിരഞ്ഞെടുപ്പില്‍ ബൂത്ത് ഇല്ല .
ബൂത്ത് ഇല്ലെങ്കിലും ഇവരില്‍ നിന്നും ഒരാളെ സ്ഥാനാര്‍ഥിയാക്കുവാന്‍ ഇന്നേ വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുന്നോട്ട് വരുന്നില്ല . വനവാസി അയിത്തം ഇന്നും കല്‍പ്പിച്ചു മാറ്റിനിര്‍ത്തി . ഇത് അംഗീകരിക്കാന്‍ കഴിയില്ല .
അവരും നമ്മളില്‍ ഒരാള്‍ ആണ് . അവരും ഒരു പഞ്ചായത്ത് മെംബറോ ബ്ലോക്ക് മെംബറോ ജില്ലാ മെംബറോ അല്ലെങ്കില്‍ എം എല്‍ എ യോ എം പിയോ മന്ത്രിയോ ആകട്ടെ .
നമ്മുടെ മനസ്സിലെ അയിത്ത ചിന്തകള്‍ വെടിയുക . കോന്നി വനത്തിലെ വനവാസികള്‍ ഭരണം നടത്തുന്ന ഒരു കാലം വരും . അതിനായി നല്ല ചിന്തയോടെ ” കോന്നി വാര്‍ത്ത ” ഈ എഡിറ്റോറിയല്‍ സമര്‍പ്പിക്കുന്നു