Trending Now

കോന്നിയുടെ ഹൃദയ ഭൂമിക : വാര്‍ഡ് 11 മങ്ങാരം എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്താന്‍ കെ ജി ഉദയകുമാര്‍ രംഗത്ത്

കോന്നിയുടെ ഹൃദയ ഭൂമിക : വാര്‍ഡ് 11 മങ്ങാരം
എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്താന്‍ കെ ജി ഉദയകുമാര്‍ രംഗത്ത്

കോന്നിയുടെ ഹൃദയമാണ് പഞ്ചായത്ത് വാര്‍ഡ് 11 മങ്ങാരം . കോന്നി മേഖല പൊതുവേ മങ്ങാരം എന്നു എഴുത്തുകുത്തില്‍ ഉണ്ടെങ്കിലും മങ്ങാരം എന്ന വാര്‍ഡ് കോന്നിയുടെ വികസനത്തില്‍ ഏറെ പങ്ക് ഉള്ള വാര്‍ഡ് ആണ് .
സി പി എം സിറ്റിങ് സീറ്റായ മങ്ങാരത്ത് മുന്‍ പഞ്ചായത്ത് മെമ്പറായിരുന്ന സി പി ഐ എം കോന്നി ലോക്കല്‍ കമ്മറ്റി സെക്രട്ടറി ആയിരുന്ന കെ ജി ഉദയ കുമാറിനെ തന്നെ ഈ വാര്‍ഡിലെ സ്ഥാനാര്‍ഥിയാക്കി

അരുവാപ്പുലം ഐരവണ്‍ പുതിയകാവില്‍ മേഖലയെയും മങ്ങാരത്തെയുംതമ്മില്‍ വേര്‍ തിരിക്കുന്നത് അച്ചന്‍ കോവില്‍ നദിയാണ് . ഇവിടെ ഉള്ള തൂക്കു പാലം ഏറെ വര്‍ഷമായി അറ്റകുറ്റപണികള്‍ ഇല്ലാതെ അപകടത്തിലായിരുന്നു . കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറിന്‍റെ ശ്രമ ഫലമായി ഇന്ന് തൂക്കുപാലം അറ്റകുറ്റപണികള്‍ നടത്തി സഞ്ചാര യോഗ്യമായി .

ഏറെ ജനങ്ങള്‍ ഒത്തൊരുമയോടെ തിങ്ങി പാര്‍ക്കുന്ന ഈ വാര്‍ഡിലെ വികസനം തന്നെയാണ് പ്രധാന അജണ്ട . കോന്നി ടൌണുമായി അഭേദ്യമായ ബന്ധം ഉള്ള വാര്‍ഡ് ആണ് മങ്ങാരം . കോന്നി നാരായണപുരം ചന്ത ഭാഗം തുടങ്ങി ഡി എഫ് ഒ ഭാഗവും ,നെടുബള്ളില്‍ , കൃഷ്ണന്‍ നട പ്രദേശവും , കൊടിഞ്ഞിമൂല ,പുളിവേലി,കിഴക്കേടത്ത് പരുത്തിക്കാവ് ,കൊനാട്ട് , മൂഴിക്കല്‍ , ഇടയാടി, വയലാത്തല ഭാഗങ്ങളും ചേരുമ്പോള്‍ കോന്നി മങ്ങാരം വാര്‍ഡ് 11 എന്തുകൊണ്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാകുമെന്ന് ഇടതു പക്ഷ സ്ഥാനാര്‍ഥി കെ ജി ഉദയകുമാര്‍ പറയുന്നു .

 

error: Content is protected !!