Trending Now

അടിമുടി കലാകാരന്‍ : നിറസാന്നിധ്യം : കോന്നിയൂര്‍ പി കെ

കോന്നിയൂര്‍ പി കെ . വീട്ടിലും നാട്ടിലും കേരളത്തിന്‍റെ മൂക്കും മൂലയിലും അറിയപ്പെടുന്ന
നാമം . ഈ പേരുകാരന്‍ ഇന്ന് ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിലെ ഇടതു പക്ഷ
സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് . സാധാരണക്കാരന്‍റെ വാഹനമായ ഓട്ടോയാണ് അടയാളം .

കോന്നിയൂര്‍ പി കെ എന്ന പി കെ കുട്ടപ്പന്‍ മനസ്സ് തുറന്നു പറയുന്നു . എന്നെ ഞാനാക്കിയത്
ജനതയുടെ സ്നേഹമാണ് . അതേ ഇങ്ങനെ പറയാന്‍ ഒരാള്‍ നമ്മളോട് ഒപ്പം ഉണ്ട് . അത്
കോന്നിയൂര്‍ പി കെ .
അടിമുടി തികഞ്ഞ കലാകാരന്‍ , ബഹുമുഖ പ്രതിഭ എന്ന വിശേഷണത്തിനും അപ്പുറം
കോന്നിയൂര്‍ പി കെ നാടിന് സ്വന്തക്കാരന്‍ ആണ് . 1980 കളിൽ മിമിക്രിവേദികളിലും
കലോത്സവവേദികളിലും സംസ്ഥാനതലത്തിൽ വരെ നിറസാന്നിദ്ധ്യമായിരുന്നു പി കെ
കുട്ടപ്പന്‍ . ഒരു സാംസ്കാരിക വേദിയില്‍ വെച്ചു മിമിക്രി ചെയ്തപ്പോള്‍ പ്രൊഫസര്‍എം പി
മൻമദന്‍ സാറാണ് പി കെ കുട്ടപ്പന്‍ എന്ന പേര് ചുരുക്കി കോന്നിയൂര്‍ പി കെ എന്നു
വിളിച്ചത് .നാട്ടു പേര് തലയായി കിട്ടിയതോടെ ആ വിളി കോന്നി നാടും കേരളവും കലാ
ലോകവും ഏറ്റു ചൊല്ലി .

ഇടതു പക്ഷ ചിന്താഗതിക്കാരനായ പി കെ ഇടക്കാലത്ത് വലതു പക്ഷത്തിന് ഒപ്പം ചേര്‍ന്ന്
സഞ്ചരിച്ചു എങ്കിലും ഇടതു പക്ഷത്തെ ഹൃദയ പക്ഷമായി കണ്ടു കൊണ്ട് തിരികെ തറവാട്ട്
വീടായ ഇടതു പക്ഷത്തേക്ക് മടങ്ങി എത്തി . ഇടതു പക്ഷം ഇരുകയ്യും നീട്ടി പികെയേ
സ്വീകരിച്ചു എന്നു മാത്രമല്ല ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിലെ സ്ഥാനാര്‍ഥിയായി
അംഗീകരിക്കുകയും ചെയ്തു .

തനി നാടനായ കോന്നിയൂര്‍ പി കെ യെ നാടിന് പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല .
കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വഹിച്ചു കൊണ്ട് ബ്ലോക്കിന് കീഴില്‍
ഉള്ള എല്ലാ പഞ്ചായത്തിനും വേണ്ട സഹായം നിര്‍ലോഭം നല്‍കി .
പ്രൊഫഷണല്‍ നാടക രംഗത്ത് സംവിധായകനായും , അഭിനേതാവായും വേഷം ഇട്ടു .
എവിടെ ഉത്ഘാടനത്തിന് ചെന്നാലും പി കെയുടെ വകയായി ഒരു നാടന്‍ പാട്ടും
മിമിക്രിയും ഉറപ്പാണ് . നാടന്‍ പാട്ടും നാടന്‍ ശീലുകളും നാട്ടു വര്‍ത്തമാനവുമായി
കോന്നിയൂര്‍ പികെ സാംബവ മഹാസഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി വരെയായി .
അടൂര്‍ പ്രകാശ് മന്ത്രിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പി കെ .

കലയുടെകാരണ ഭൂതനായ കോന്നിയൂര്‍ പി കെ കോന്നി നാട്ടില്‍ നിന്നും ജില്ലാ
പഞ്ചായത്തിലേക്ക് ഓട്ടോ റിക്ഷാ അടയാളത്തില്‍ ജന വിധി തേടുന്നു .