വാര്‍ഡ് വികസനം ഈ “കൈ”കളില്‍ ഭദ്രം :
അരുവാപ്പുലം പതിമൂന്നാം വാര്‍ഡില്‍ നിന്നും അപൂര്‍വ്വ സ്ഥാനാര്‍ഥി
ഞാന്‍ സ്ഥാനാര്‍ഥി
ഇന്നത്തെ അതിഥി
സ്മിത സന്തോഷ് ( അരുവാപ്പുലം പഞ്ചായത്ത് അരുവാപ്പുലം പതിമൂന്നാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ഥി
കഴിഞ്ഞ കാല വാര്‍ഡ് വികസനം ഈ “കൈകളില്‍ ഭദ്രമായിരുന്നു എന്ന ഉറച്ച
വിശ്വാസത്തോടെ അരുവാപ്പുലം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് അരുവാപ്പുലത്തെ
സ്മിതാ സന്തോഷ് വീണ്ടും യു ഡി എഫ് സ്ഥാനാര്‍ഥിയായത് ചരിത്ര നിയോഗം .
മുന്‍ വാര്‍ഡ് മെംബര്‍ ആയിരുന്ന ഭര്‍ത്താവ് സന്തോഷ് കുമാറിന്‍റെവികസന പാത പിന്‍
തുടര്‍ന്നു കഴിഞ്ഞ 5 വര്‍ഷം ഈ വാര്‍ഡിലെ മെംബര്‍ ആയിരുന്നു സ്മിത . വീണ്ടും
അവസരം സ്മിതയെ തേടിയെത്തി .
കഴിഞ്ഞ കാലങ്ങളില്‍ വാര്‍ഡിലെ ഓരോ മൂക്കും മൂലയിലും ആവശ്യമായ വികസനം
എത്തിച്ചു . വികസനം പറയാന്‍ ഏറെ ഉണ്ട് .
വാര്‍ഡിലെ സമഗ്ര വികസനം സാധ്യമായി . സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടങ്ങള്‍
നിര്‍മ്മിച്ചു . കുടിവെള്ള പ്രശ്നത്തിന് ഏറെക്കുറെ പരിഹാരം കണ്ടു . ഗ്രാമീണ
റോഡുകളില്‍ മിക്കതും സഞ്ചാര യോഗ്യം , തെരുവ് വിളക്കുകള്‍ എല്ലായിടത്തും സ്ഥാപിച്ചു
, വാര്‍ഡിലെ ഓരോ കുടുംബത്തിലും ഉള്ള ആളുകളുടെ പ്രശ്നം കേട്ടറിഞ്ഞും നേരില്‍
കണ്ടും ശാശ്വത പരിഹാരം നേടി കൊടുക്കുവാന്‍ 5 വര്‍ഷത്തെ ക്രിയാത്മകമായ
ഇടപെടലുകളിലൂടെ സാധിച്ചു എന്നത് ഏറെ നേട്ടമാണ് .
കോവിഡുമായി ബന്ധപ്പെട്ട് വാര്‍ഡിലെ ആരോഗ്യ സംബന്ധമായ വിഷയങ്ങളില്‍ ഉടനടി
പരിഹാരം കണ്ടെത്തുകയും ജനതയ്ക്ക് ആശ്വാസം പകരുവാനും കഴിഞ്ഞു .
ആവശ്യങ്ങള്‍ കണ്ടറിഞ്ഞു നടത്തി കൊടുക്കുന്നവര്‍ ആണ് ജനഹൃദയത്തില്‍ സ്ഥാനം
നേടുന്നത് .
അനുവദിക്കുന്ന ആനുകൂല്യം കൃത്യതയോടെ വാര്‍ഡിലെ വികസനത്തില്‍ എത്തിക്കുന്ന
സ്മിതാ സന്തോഷ് യു ഡി എഫ് സ്ഥാനാര്‍ഥിയായി കൈപ്പത്തി അടയാളത്തില്‍ ഈ
വാര്‍ഡില്‍ നിന്നും വീണ്ടും മല്‍സരിക്കുന്നു .
നിറഞ്ഞ ഹൃദയത്തോടെ അതിലേറെ സന്തോഷത്തോടെ ഈ ഗ്രാമം സ്മിതയെ ഇരുകയ്യും
നീട്ടി സ്വീകരിക്കും എന്ന ശുഭ പ്രതീക്ഷയോടെ എല്ലാവരോടും സ്മിത നന്ദി ചൊല്ലുന്നു