Trending Now

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ; താത്കാലിക സെലക്ട് ലിസ്റ്റ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും 2021-23 വര്‍ഷം അറിയിക്കാന്‍ സാധ്യതയുളള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിലേക്കായി താത്കാലിക സെലക്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.

ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ട് ഹാജരായോ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ലിസ്റ്റ് പരിശോധിക്കാം. പരാതിയുളളപക്ഷം ഈ മാസം 31 ന് മുന്‍പായി പരാതി സമര്‍പ്പിക്കാം.

 

 

error: Content is protected !!