Trending Now

പൈതൃക മൂല്യങ്ങളെ സംരക്ഷിച്ച് പരിസ്ഥിതി – ജീവകാരുണ്യ മേഖലകളില്‍ സമർപ്പിത ജീവിതം : ജൂബി ചക്കുതറ

പൈതൃക മൂല്യങ്ങളെ സംരക്ഷിച്ച് പരിസ്ഥിതി – ജീവകാരുണ്യ മേഖലകളില്‍ സമർപ്പിത ജീവിതം : ജൂബി ചക്കുതറ

ജൂബി ചക്കുതറ . കലഞ്ഞൂര്‍ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ഈ പേരും പേരുകാരനും സുപരിചിതനാണ് . അതിനു കാരണം വര്‍ഷങ്ങളായി ഗ്രാമത്തിലെ ജീവകാരുണ്യ മേഖലയില്‍ നിറ സാന്നിധ്യമാണ് ഇപ്പോള്‍ നാലാം വാര്‍ഡ് ഇഞ്ചപ്പാറയില്‍ ഇടതു പക്ഷ സ്ഥാനാര്‍ഥിയായ ജൂബി .

 

കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ഇഞ്ചപ്പാറയിലെ ജനത്തിന് ജൂബിയെ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല . നാട്ടിലെ ഓരോ കാര്യത്തിലും ജൂബിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് . ജീവകാരുണ്യത്തില്‍ എങ്ങനെ മാതൃകയാകാം എന്നു ജൂബിയെ കണ്ടു പഠിക്കുക . ആതുര സേവന രംഗത്ത് ആംബുലന്‍സ്സ് സര്‍വീസുമായി ജൂബി ഉണ്ട് . നിര്‍ദ്ധന ആളുകള്‍ക്ക് തികച്ചും സൌജന്യമായി ആംബുലന്‍സ്സ് സേവനം ലഭിച്ചത് ജൂബിയിലൂടെയാണ് .

 


നാടിന്‍റെ വികസനത്തില്‍ ഏറെ ചിന്തിക്കുന്ന ഈ ചെറുപ്പക്കാരന്‍ വലിയൊരു പരിസ്ഥിതി സംരക്ഷകന്‍ കൂടിയാണ് . നാലാം വാര്‍ഡിലെ പൈതൃകം ഉറങ്ങുന്ന രാക്ഷസന്‍ പാറയെന്ന ബ്രഹൃത്തായ പാറ ക്വാറി മാഫിയാ കണ്ണു വെച്ചപ്പോള്‍ ജൂബി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു .അതിന്‍റെ ഫലമായി പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ രൂപം കൊണ്ടു.

പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും ചരിത്ര പ്രാധാന്യമുള്ള പാറകളെ ഇക്കോടൂറിസം പദ്ധതിയാക്കാനും നാടിനെ വികസനപാതയിലേക്ക് നയിക്കാനും സാധാരണപ്പെട്ടവർക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുവാനും വലിയൊരു പദ്ധതി ജൂബി തയ്യാറാക്കി .

കലഞ്ഞൂർ പഞ്ചായത്തിൽ വികസന കാര്യങ്ങൾക്ക് ഒപ്പം പരിസ്ഥിതിയും പ്രധാന വിഷയമാകുന്ന ഇഞ്ചപ്പാറ നാലാം വാർഡിലെ നിലവിലെ സാഹചര്യവും ഇക്കോ ടൂറിസം സാധ്യതയും നാടിന്‍റെ ഇനിയുള്ള കര്‍മ്മ പദ്ധതിയും ജൂബി മനസ്സ് തുറന്നു പറയുന്നു .

രാക്ഷസൻ പാറയും കോട്ടപ്പാറയും തട്ടു പാറയും കുറവൻ-കുറത്തിപ്പാറയും ഐതിഹ്യപ്പെരുമയോട് നിലകൊള്ളുന്നിടം.ഇവിടെയാണ് ജൂബിയെ പോലെ ഉള്ള പ്രകൃതി സ്നേഹിയുടെ പ്രസക്തി .

ഇവിടെ മത്സരിക്കുന്ന ഈ സ്ഥാനാർത്ഥിയുടെ മനസിലും പരിസ്ഥിതി തന്നെ വിഷയം.
ജീവൻ നൽകിയും ഇവിടം സംരക്ഷിക്കും . ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉണ്ടാകാം.പക്ഷെ അതെല്ലാം നമ്മുടെ പൈത്യകമായ രാക്ഷസൻ പാറയെ സംരക്ഷിക്കാൻ വേണ്ടിയാണ്, കോട്ടപ്പാറയെ സംരക്ഷിക്കാൻ വേണ്ടിയാണ്, ഇഞ്ചപ്പാറ വാർഡിൽ ഇനിയൊരു ക്വാറി വരാൻ അനുവദിക്കാതിരിക്കാനാണ് തന്‍റെ പോരാട്ടം എന്നു ജൂബി പറയുന്നു .

എടുക്കുന്ന തീരുമാനങ്ങളുടെ ശക്തിയാണ് മുമ്പോട്ടുള്ള യാത്രയുടെ വിജയം. പറയുന്ന വാക്കുകളുടെ പ്രവർത്തനമാണ് ജനമനസുകളിൽ ഇടം തേടാൻ സഹായകം.ഈ ഭൂമികയുടെ സംരക്ഷണം ഈ സംരക്ഷിത കരങ്ങളിൽ ഭദ്രമാണ് . ജൂബിയുടെ ഹൃദയ ഭൂമികയില്‍
കാലം കരുതിവച്ച വിജയം ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു .
ഇടതു പക്ഷം ഹൃദയ പക്ഷമായി കണ്ടു ജൂബി ജനവിധി തേടുന്നു .അനുഗ്രഹിക്കുക

error: Content is protected !!