കോന്നി വാര്‍ത്ത ഡോട്ട് കോം : പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച സംഭവത്തില്‍ നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.
മുന്‍ മന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്നു ഗോപകുമാര്‍ . പോലീസ് വകുപ്പിന് തന്നെ നാണക്കേട് ഉണ്ടാക്കിയ ഈ പോലീസുകാരന്‍ പരാതി നല്‍കുവാന്‍ എത്തിയ രോഗിയായ ആളിനെയും മകളേയും അധിക്ഷേപിച്ചു . പരാതിക്കാരന്‍ വീഡിയോ എടുത്തതിനാല്‍ വിഷയം ചര്‍ച്ചയായി . ഇടുക്കിയിലേക്ക് ആദ്യം പോലീസുകാരനെ സ്ഥലം മാറ്റി എങ്കിലും കൂടുതല്‍ അന്വേഷണത്തില്‍ ഇയാളെ സസ്പെന്‍റ് ചെയ്യാന്‍ ഡി ജി പി നിര്‍ദ്ദേശിച്ചു .
നെയ്യാര്‍ ഡാം സ്റ്റേഷനില്‍ പരാതിക്കാരനെ മകളുടെ മുന്നില്‍ വെച്ച് അധിക്ഷേപിച്ച സംഭവം പൊലീസിനാകെ നാണക്കേടാണെന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്നും വ്യക്തമാക്കുന്നതാണെന്നാണ് റെയ്ഞ്ച് ഡി.ഐ.ജി സജ്ഞയ് കുമാര്‍ ഗുരുദീപ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പരാതി പറയാനെത്തിയ സുദേവന്‍ പ്രകോപനമുണ്ടാക്കിയെന്ന വാദം ന്യായീകരിക്കാനാകില്ല. സുദേവന്‍റെ പരാതിയിലെ അന്വേഷണം നടത്തിയിരുന്നത് മറ്റൊരു ഉദ്യോഗസ്ഥനാണ്. വിഷയത്തില്‍ ഗോപകുമാര്‍ ഇടപെടേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല.ജോലിയുടെ ഭാഗമായി ഈ പോലീസുകാരന്‍ യൂണിഫോറം ഇട്ടിരുന്നില്ല . ഇത് ന്യായീകരിക്കാനാവില്ല. ഗോപകുമാറിന്‍റെ പെരുമാറ്റം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ചേര്‍ന്നതല്ല. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ സസ്പെന്‍റ് ചെയ്തു വകുപ്പ് തല അന്വേഷണം നടത്തുവാന്‍ ഡി ജി പി ഉത്തരവ് ഇട്ടു .ഈ സ്റ്റേഷനിലെ എസ് ഐയ്ക്ക് എതിരെയും നടപടി ഉണ്ടാകും .