പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

സൈബര്‍ ആക്രമണങ്ങളില്‍ പരാതിപ്പെടാന്‍ മടിക്കരുത്



കോന്നി വാര്‍ത്ത : സൈബര്‍ ആക്രമണങ്ങളില്‍ പെടുന്നവര്‍ പരാതിപ്പെടാന്‍ മടിക്കരുതെന്ന് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വയനാട് നടത്തിയ വെബ്ബിനാര്‍ ആഹ്വാനം ചെയ്തു. കോവിഡിന് ശേഷം രൂപപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ സമൂഹത്തിലെ വലിയൊരു ജനവിഭാഗം ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

സാങ്കേതികമായി വലിയ അറിവില്ലാത്ത ആളുകളെ ചൂഷണം ചെയ്തുകൊണ്ട് ആനുപാതികമായി സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംഘടിപ്പിച്ച വെബ്ബിനാറില്‍ മേപ്പാടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവല്‍ പോലീസ് ഓഫീസര്‍ ശ്രീ അബ്ദുള്‍ സലാം സൈബര്‍ സുരക്ഷയെക്കുറിച്ച് ക്ലാസ് എടുത്തു.

സൈബര്‍ ആക്രമണങ്ങളില്‍ പെടുന്നവര്‍ ഭയം കൂടാതെ പോലീസില്‍ പരാതിപ്പെട്ടാല്‍ മാത്രമാണ് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാനാകുകയെന്നും ഭയം സൈബര്‍ ചൂഷണങ്ങള്‍ വര്‍ദ്ധിപ്പിക്കാനേ ഉപകാരപ്പെടൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ വര്‍ദ്ധിച്ചപ്പോള്‍ കുട്ടികള്‍ വ്യാപകമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. കുട്ടികളെ വഴിതെറ്റിക്കാന്‍ ഓട്ടേറെ വഴികള്‍ ഉള്ള ഇന്‍റര്‍നെറ്റ് അവര്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം തീര്‍ച്ചായയും ഉണ്ടായിരിക്കണം. നമ്മള്‍ പ്രതീക്ഷിക്കാത്ത പല ചതിക്കുഴികളുമാണ് ഇന്‍റര്‍നെറ്റില്‍ കുട്ടികളെ കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.