Trending Now

പോലീസ് നിയമഭേദഗതി പിന്‍വലിച്ചു; റദ്ദാക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

Spread the love

 

പോലീസ് നിയമഭേദഗതി പിന്‍വലിച്ചു. റദ്ദാക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു .ഇതോടെ നിയമ ഭേദഗതി റദ്ദായി. നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ശനിയാഴ്ച ഒപ്പിട്ട ഗവര്‍ണര്‍ നാലാം നാള്‍ ആ ഓര്‍ഡിനന്‍സിനെ റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സിലും ഒപ്പിട്ടു.

മന്ത്രിസഭ അംഗീകരിച്ച റദ്ദാക്കല്‍ ഓര്‍ഡിനന്‍സിന് അതേപടി ഗവര്‍ണര്‍ അംഗീകാരം നല്‍കി. പൊലീസ് നിയമ ഭേദഗതിക്കെതിരെ വ്യാപക എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് സിപിഐഎം കേന്ദ്ര നേതൃത്വം ഇടപെട്ട് നിയമ ഭേദഗതി പിന്‍വലിപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കലും അസത്യം പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി എന്നാണ് സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് ആധാരമായി പറഞ്ഞിരുന്നത്. പൊലീസിന് അമിതാധികാരം നല്‍കുന്നതാണ് ഭേദഗതിയെന്നായിരുന്നു മുഖ്യ വിമര്‍ശനം. ഇക്കാര്യത്തില്‍ ഇനി ഓര്‍ഡിനന്‍സിലൂടെയല്ലാതെ സഭയില്‍ ബില്ലവതരിപ്പിച്ച് നിയമമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

error: Content is protected !!