Trending Now

പച്ച മണ്ണ് കടത്തിയ 4 ടിപ്പറും ഒരു ഹിറ്റാച്ചിയും പോലീസ് പിടിച്ചെടുത്തു : 5 ഡ്രൈവര്‍മാരും അറസ്റ്റില്‍

പച്ച മണ്ണ് കടത്തിയ 4 ടിപ്പറും ഒരു ഹിറ്റാച്ചിയും പോലീസ് പിടിച്ചെടുത്തു : 5 ഡ്രൈവര്‍മാരും അറസ്റ്റില്‍

കോന്നി വാര്‍ത്ത : പച്ച മണ്ണ് കടത്തിയ 4 ടിപ്പറും ഒരു ഹിറ്റാച്ചിയും പോലീസ് പിടിച്ചു. 5 ഡ്രൈവര്‍ മാരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു .കോയിപ്പുറം പോലീസ് പരിധിയില്‍ ആണ് പച്ച മണ്ണ് എടുത്തത് .പരാതിയെ തുടര്‍ന്നു നടത്തിയ പരിശോധയില്‍ യാതൊരു വിധ രേഖയും ഇല്ലെന്നു കണ്ടാണ് ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തത് . തുടര്‍ നടപടികള്‍ക്ക് വേണ്ടി പ്രതികളെയും വാഹനവും കോയിപ്പുറം പോലീസിന് കൈമാറി .സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ജോസിന്‍റെ നിര്‍ദ്ദേശ പ്രകാരം സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ആണ് ടിപ്പര്‍ പിടിച്ചത് എന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു .

error: Content is protected !!