ജില്ലാ പഞ്ചായത്ത്‌ കോന്നി ഡിവിഷന്‍

 

കോന്നി പഞ്ചായത്തിലെ 10 വാർഡും ,കലഞ്ഞൂർ പഞ്ചായത്തിലെ 16 വാർഡും, അരുവാപ്പുലം പഞ്ചായത്തിലെ 11 വാർഡും, പ്രമാടം പഞ്ചായത്തിലെ 3 വാർഡും ചേരുന്നതാണ് കോന്നി ജില്ലാ ഡിവിഷന്‍ . കാര്‍ഷിക മേഖലയായ കോന്നിയില്‍ പ്രവാസികള്‍ ഏറെ തിങ്ങി പാര്‍ക്കുന്നു . തോട്ടം മേഖലയായ കല്ലേലി ,രാജഗിരി എന്നിവിടെ ഉള്ള വോട്ടുകള്‍ നിര്‍ണ്ണായകമാണ് .

15 വർഷമായി യുഡിഎഫ് പ്രതിനിധികളാണ് ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനില്‍ ജയിച്ചിരുന്നത് . ഈ സീറ്റ് പിടിച്ചെടുക്കുവാന്‍ എല്‍ ഡി എഫ് ഇക്കുറി ഇറക്കിയത് കോന്നിയൂര്‍ പി കെ എന്ന പൊതു പ്രവര്‍ത്തകനെയാണ് .കോന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റാണ് . ഡിസിസി ജനറൽ സെക്രട്ടറി, ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുമ്പോള്‍ കോന്നിയിലെ ചില ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായുള്ള തര്‍ക്കം മൂലം യു ഡി എഫ്ഫിലെ സ്ഥാനമാനങ്ങള്‍ രാജി വെച്ചു കൊണ്ട് ഇടതു പക്ഷത്തിന് ഒപ്പം ചേര്‍ന്നു . ഇടതു മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഓട്ടോ റിക്ഷാ അടയാളത്തില്‍ മല്‍സരിക്കുന്നു .

വി ടി അജോമോനാണ് യുഡിഎഫ് സ്ഥാനാർഥി. പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

ബിജെപി കൂടൽ മേഖല സെക്രട്ടറി വട്ടമല ശശിയാണ് എൻഡിഎ സ്ഥാനാർഥി. കലഞ്ഞൂർ പഞ്ചായത്തംഗമായി പ്രവർത്തിച്ചിട്ടുണ്ട്.