കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ യോഗം നാളെ (24) കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരും. ഒന്നു മുതല്‍ 10 വരെ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ യോഗം രാവിലെ 10 നും 11 മുതല്‍ 20 വരെ വാര്‍ഡുകളിലെ രാവിലെ 10.30 നും ആരംഭിക്കും. കോവിഡ് -19 പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് എല്ലാ സ്ഥാനാര്‍ഥികളും നിശ്ചിത സമയത്തു തന്നെ പങ്കെടുക്കണമെന്ന് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വരണാധികാരി അറിയിച്ചു.