മഹ്‌കോട്ട ദേവ ഔഷധ സസ്യം കോന്നി ഞള്ളൂരിലും പഴുത്തു

കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമേഹത്തിനും പ്രഷറിനും ക്യാൻസറിനും ഉത്തമ ഔഷധമെന്ന് കരുതുന്ന മഹ്‌കോട്ട ദേവ ഔഷധ സസ്യം കോന്നി ഞള്ളൂരിലും പഴുത്തു. ഈ വാക്കിനർഥം ഗോഡ്സ് ക്രൗൺ എന്നാണ്.മാനവരാശിയുടെ രക്ഷക്കായി സ്വർഗ്ഗത്തിൽ നിന്നും കൊണ്ടു വന്ന പഴം എന്നാണ് പേരുകൊണ്ട് അര്‍ഥം .

ഇന്തോനേഷ്യയിലും മലേഷ്യയിലും ധാരാളമായി വളരുന്ന മഹ്കോട്ടാദേവാ എന്ന പഴം ദൈവത്തിന്‍റെ കിരീടം എന്നും അറിയപ്പെടുന്നു. ഇല , തണ്ട്, പഴം എന്നിവ ഉപയോഗിക്കുന്നു. കുരു നീക്കിയ ഉണങ്ങിയ പഴം ( സവാള അരിയുന്നതു പോലെ ചീളുകളാക്കി ) നിരവധി അസുഖങ്ങൾ അകറ്റാൻ ലോകമെമ്പാടും ധാരാളം പേർ ഉപയോഗിച്ചു വരുന്നു. ആയതിനാൽ മഹ്കോട്ട ദേവ പഴം ഡ്രഗ് ലോർഡ് എന്നും അറിയപ്പെടുന്നു .

കോന്നി ഞള്ളൂര്‍ സനജിന്‍റെ പറമ്പിലെ സസ്യത്തിലാണ് നിറയെ പഴുത്ത കായ്കള്‍ നിറഞ്ഞത് . 350 മൂട് മഹ്‌കോട്ട ദേവ ഈ പറമ്പില്‍ വളരുന്നു . നിരവധി ആളുകള്‍ പഴത്തിന് എത്തുന്നു . മൂന്നു വര്‍ഷം മുന്‍പ് ആണ് കൃഷി തുടങ്ങിയത് . 6 മാസത്തില്‍ ഒരിക്കല്‍ പൂവിടും ഏതാനും ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുക്കും . (പഴം , തൈകള്‍ വേണ്ടവര്‍ വിളിക്കുക : 85900 09180 )

പ്രമേഹം, ട്യൂമര്‍ എന്നിവര്‍ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കാനും ഹൃദ്രോഗത്തെയും കാന്‍സറിനെയും ശക്തമായി പ്രതിരോധിക്കാനും ഈ പഴത്തിനു കഴിയുമെന്നാണ് പറയപ്പെടുന്നത്.

ഉയര്‍ന്ന രക്തസമ്മര്‍ദം സാധാരണ നിലയിലേക്ക് കൊണ്ടു വരാനും ലിവര്‍സീറോസിസ്സിന്‍റെ കടുപ്പം കുറയ്ക്കാനും യൂറിക്കാസിഡിന്റെ നില ശരിയായി കാക്കാനും കഴിയും. വാതം, വൃക്കസംബന്ധമായ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍ എന്നിവയെ തടയുന്നു , വയറിളക്കം, അലര്‍ജിമൂലമുള്ള ചൊറിച്ചില്‍, എക്‌സിമ എന്നിവ സുഖപ്പെടുത്തുന്നു , പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കുന്ന ഒരു പഴമാണിത്. ആന്റി ഓക്‌സിഡന്റായും ആന്റി വൈറല്‍, ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഏജന്റായും ഇതറിയപ്പെടുന്നു.

കുരുമാറ്റി അരിഞ്ഞുണക്കിയ മഹ്‌കോട്ട ദേവ 500 മില്ലിലിറ്റര്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ഇത് 250 മില്ലിലിറ്റര്‍ ആക്കിയ ശേഷം രാവിലെയും രാത്രിയും കുടിക്കാം. ചെറിയ ചീളുകളാക്കി ഒരുചീളിന് ഒരു ഗ്‌ളാസ് വെള്ളം എന്നകണക്കിൽ വെച്ച് വെട്ടിത്തിളപ്പിച്ച് ആറിയതിന് ശേഷം വൈകുന്നേരത്തിനുമുന്നെ ഓരോ ഗ്‌ളാസ്‌വീതം കുടിച്ചുതീർത്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാം.

ഉയർന്ന രക്തസമ്മർദം സ്ട്രോക്ക് , കിഡ്‌നിവീക്കം, യൂറിക്കാസിഡ് പ്രശ്‌നങ്ങൾ, അലർജിമൂലമുണ്ടാവുന്ന ടോൺസിലൈറ്റിസ് എ്ന്നിങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങൾ ശമിപ്പിക്കാനുള്ള കഴിവ് മഹ്‌കോട്ട ദേവയ്ക്കു ഉണ്ട് .