Trending Now

മൈലപ്ര, അയിരൂര്‍ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍: പുനര്‍ നറുക്കെടുപ്പ് നടത്തി

Spread the love

മൈലപ്ര, അയിരൂര്‍ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ പുനര്‍ നറുക്കെടുപ്പ് നടത്തി. നേരത്തെ സെപ്റ്റംബര്‍ 28ന് മൈലപ്ര ഗ്രാമപഞ്ചായത്തിലേക്കും 29ന് അയിരൂര്‍ ഗ്രാമപഞ്ചായത്തിലേക്കുമുള്ള സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചിരുന്നു. എന്നാല്‍ മൈലപ്ര പഞ്ചായത്തിലെ ഏഴാം വാര്‍ഡും, അയിരൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡും തുടര്‍ച്ചയായി മൂന്നാം തവണയും സംവരണ വാര്‍ഡായി തെരഞ്ഞെടുത്ത സാഹചര്യത്തില്‍ ഹൈക്കോടതിയുടെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിര്‍ദേശപ്രകാരമാണ് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ പുനര്‍ നറുക്കെടുപ്പ് നടത്തിയത്.
പുനര്‍ നറുക്കെടുപ്പ് പ്രകാരം മൈലപ്ര ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് ഒന്ന് (പേഴുംകാട്), രണ്ട് (മേക്കൊഴൂര്‍), നാല് (മണ്ണാറക്കുളഞ്ഞി), അഞ്ച് (പഞ്ചായത്ത് വാര്‍ഡ്), ആറ് (കാറ്റാടി വലിയതറ), 10 (കാക്കാംതുണ്ട്), 13 (മുള്ളന്‍കല്ല് ) എന്നിവ സ്ത്രീസംവരണ വാര്‍ഡുകളും വാര്‍ഡ് 11 (ഇടക്കര) പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.
പുനര്‍ നറുക്കെടുപ്പ് പ്രകാരം അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ഇട്ടിയപാറ), രണ്ട് (കടയാര്‍), നാല് (പന്നിക്കുന്ന്), അഞ്ച് (പൊടിപ്പാറ), എട്ട് (ഇടപ്പാവൂര്‍), ഒമ്പത് (കൈതകോടി), 15 (കാഞ്ഞീറ്റുകര), 16 (തടിയൂര്‍) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകളും വാര്‍ഡ് ആറ് (പ്ലാങ്കമണ്‍) പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.

error: Content is protected !!