പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ അധ്യക്ഷ സ്ഥാനം പൊതു വിഭാഗത്തിൽനിന്ന് ഉള്ളതിനാല്‍ 3 മുന്നണികളുടെയും നോട്ടം ജില്ലാ പഞ്ചായത്തിലേക്കാണ് .
പ്രധാന മൂന്നു മുന്നണികളും വിജയ സാധ്യത കണക്കലെടുത്താണു സ്ഥാനാർഥി നിർണയം നടത്തിയത് . വരും ദിവസങ്ങളില്‍ സ്ഥാനാര്‍ഥിപട്ടിക പ്രസിദ്ധീകരിക്കും . 3 മുന്നണികളിലും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് സംസ്ഥാന നേതൃത്വമാണ്.
പുളിക്കീഴ് ഡിവിഷൻ ∙കുറ്റൂർ പഞ്ചായത്ത് 4 വാർഡ്, പെരിങ്ങര, കടപ്ര, നിരണം, നെടുമ്പ്രം പഞ്ചായത്തുകൾ.
ആനിക്കാട് ∙കൊറ്റനാട്, കോട്ടാങ്ങൽ, ആനിക്കാട് പഞ്ചായത്തുകൾ. മല്ലപ്പള്ളി പഞ്ചായത്ത് 7 വാർഡ്, കല്ലൂപ്പാറ പഞ്ചായത്ത് 10 വാർഡ്.
മല്ലപ്പള്ളി ∙ കുറ്റൂർ പഞ്ചായത്ത് 8 വാർഡ് കവിയൂർ, കുന്നന്താനം പഞ്ചായത്തുകൾ. കല്ലൂപ്പാറ പഞ്ചായത്ത് 4 വാർഡ്, മല്ലപ്പള്ളി പഞ്ചായത്ത് 5 വാർഡ്.
അങ്ങാടി ∙ റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി പഞ്ചായത്തുകൾ, വെച്ചൂച്ചിറയുടെ 5 വാർഡ്, നാറാണംമൂഴി പഞ്ചായത്ത് 10 വാർഡ്.
റാന്നി ∙റാന്നി, ചെറുകോൽ പഞ്ചായത്തുകൾ, നാരങ്ങാനം 5 വാർഡ്, വടശേരിക്കര പഞ്ചായത്ത് 14 വാർഡ്, പെരുനാട് പഞ്ചായത്ത് 4 വാർഡ്.
ചിറ്റാർ ∙ചിറ്റാർ പഞ്ചായത്ത്, പെരുനാട് പഞ്ചായത്ത് 14 വാർഡ്, വെച്ചൂച്ചിറ പഞ്ചായത്ത് 8 വാർഡ്, നാറാണംമൂഴി പഞ്ചായത്ത് 3 വാർഡ്.
മലയാലപ്പുഴ ∙മൈലപ്ര, മലയാലപ്പുഴ, തണ്ണിത്തോട് പഞ്ചായത്തുകൾ. കോന്നി പഞ്ചായത്ത് 6 വാർഡ്, അരുവാപ്പുലം പഞ്ചായത്ത് കൊക്കാത്തോട് ഉൾപ്പെടുന്ന 4 വാർഡ്.
കോന്നി ∙ കോന്നി പഞ്ചായത്ത് 12 വാർഡ്, അരുവാപ്പുലം പഞ്ചായത്ത് 10 വാർഡ്, കലഞ്ഞൂർ പഞ്ചായത്ത് പകുതി,പ്രമാടം പഞ്ചായത്ത് 3 വാർഡ്.
പ്രമാടം ∙ കോന്നി പഞ്ചായത്ത് 2 വാർഡ് പ്രമാടം പഞ്ചായത്ത് 16 വാർഡ്, വള്ളിക്കോട്, തുമ്പമൺ പഞ്ചായത്തുകൾ,ഓമല്ലൂർ പഞ്ചായത്ത് 7 വാർഡ്, പന്തളം തെക്കേക്കര പഞ്ചായത്ത് 6വാർഡ്.
കൊടുമൺ ∙ഏനാദിമംഗം, കൊടുമൺ പഞ്ചായത്തുകൾ, കലഞ്ഞൂർ പഞ്ചായത്ത് 4 വാർഡ്, ഏഴംകുളം പഞ്ചായത്ത് 9 വാർഡ്.
ഇലന്തൂർ ∙ഓമല്ലൂർ പഞ്ചായത്ത് 7 വാർഡുകൾ, ചെന്നീർക്കര, മല്ലപ്പുഴശേരി, ഇലന്തൂർ പഞ്ചായത്തുകൾ, നാരങ്ങാനം പഞ്ചായത്ത് 6 വാർഡ്, ചെറുകോൽ പഞ്ചായത്ത് 1 വാർഡ്.
കോഴഞ്ചേരി ∙തോട്ടപ്പുഴശേരി, അയിരൂർ, കോഴഞ്ചേരി പഞ്ചായത്തുകൾ. എഴുമറ്റൂർ പഞ്ചായത്ത് 4 വാർഡ്, ചെറുകോൽ പഞ്ചായത്ത് 4 വാർഡ്, കോയിപ്രം പഞ്ചായത്ത് 1 വാർഡ്.
കോയിപ്രം ∙കോയിപ്രം, ഇരവിപേരൂർ,പുറമറ്റം പഞ്ചായത്തുകൾ, എഴുമറ്റൂർ പഞ്ചായത്ത് 10 വാർഡ്.
ഏനാത്ത് ∙ ഏഴംകുളം പഞ്ചായത്ത് 11 വാർഡ്, ഏറത്ത് പഞ്ചായത്ത്, കടമ്പനാട് 9 വാർഡ്.
പള്ളിക്കൽ ∙ കടമ്പനാട് പഞ്ചായത്ത് 8 വാർഡ്, പള്ളിക്കൽ പഞ്ചായത്ത്, പന്തളം തെക്കേക്കര പഞ്ചായത്ത് 7 വാർഡ്.
കുളനട ∙മെഴുവേലി, ആറന്മുള, കുളനട പഞ്ചായത്തുകൾ.