Trending Now

കോന്നി പഞ്ചായത്ത് യു ഡി എഫ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട കോന്നി പഞ്ചായത്ത് വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും എന്നു അറിയുന്നു . പ്രഖ്യാപനം വരുന്നതിന് മുന്നേ ചില വ്യെക്തികള്‍ സ്വന്തമായി പോസ്റ്ററുകള്‍ തയാര്‍ ചെയ്തു സോഷ്യല്‍ മീഡിയായില്‍ പ്രസിദ്ധീകരിച്ചു . ഇങ്ങനെ ചെയ്യുന്നവര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു എങ്കിലും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ക്ക് ഇതൊന്നും ബാധകമല്ല .

കോന്നി പഞ്ചായത്ത് നിലവില്‍ യു ഡി എഫ് ഭരണത്തിന്‍ കീഴില്‍ ആണ് . ഭരണം പിടിച്ചെടുക്കാന്‍ എല്‍ ഡി എഫ് യുവ സാരഥികളെ തന്നെ ഇറക്കും . ചില വാര്‍ഡുകളില്‍ മുന്‍പ് വിജയിച്ച സഖാക്കളെ തന്നെ ഇറക്കും . കോന്നി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും കോന്നി പതിനൊന്നാം വാര്‍ഡ് മങ്ങാരത്ത് മല്‍സാരിച്ചേക്കും . ഇവിടെ ബി ജെ പിയ്ക്കും മുന്‍ തൂക്കം ഉണ്ട് . ബി ജെ പി യുവ ജനതയ്ക്ക് സ്വീകാര്യനായ ആളെ തന്നെ കണ്ടെത്തി . നിര്‍മ്മാണ തൊഴിലാളി നേതാവിനെ യു ഡി എഫ് ഇവിടെ മല്‍സരിപ്പിച്ചേക്കും .

തെക്കുഭാഗത്ത് അരുവാപ്പുലം പഞ്ചായത്തും വടക്കുഭാഗത്ത് പ്രമാടം, മലയാലപ്പുഴ പഞ്ചായത്തുകളും കിഴക്കുഭാഗത്ത് തണ്ണിത്തോട്, മലയാലപ്പുഴ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പ്രമാടം പഞ്ചായത്തുമാണ്. കോന്നി മുൻകാലത്ത് കോന്നിയൂരായിരുന്നു. കോൻ-ടി-ഊർ എന്ന തമിഴുവാക്കിന്റെ അർത്ഥം രാജാവ് പാർക്കുന്ന ഗ്രാമം എന്നാണ്. കോൻടിഊർ ലോപിച്ച് കോന്നിയൂരും തുടർന്ന് കോന്നിയുമായി. കോന്നിയുടെ പുരാതനചരിത്രം പന്തളം, പന്തളംരാജവംശം എന്നിവയുടെ പൂർവ്വചരിത്രവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്നു

കോന്നി ഗ്രാമപഞ്ചായത്തിലെ മൂന്ന്(ചെങ്ങറ), നാല്(അട്ടച്ചാക്കല്‍), ഏഴ്(കൊന്നപ്പാറ), എട്ട്(പയ്യനാമണ്‍), ഒന്‍പത്(പെരിഞൊട്ടയ്ക്കല്‍), 13(വകയാര്‍), 14(മഠത്തില്‍കാവ്), 17(മാമ്മൂട്) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകള്‍ ആയും ആറാം(അതുമ്പുംകുളം) വാര്‍ഡ് പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ് ആയും 18-ാം(ചിറ്റൂര്‍) വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡ് ആയുംതിരഞ്ഞെടുത്തു.

കോന്നി
ആകെ 181 ബൂത്തുകൾ, 13 വാർഡുകൾ. ഭരണം യുഡിഎഫ്‌.

കോന്നി ബ്ളോക്ക് ഉൾപ്പെടുന്ന പഞ്ചായത്തുകൾ: അരുവാപ്പുലം, കോന്നി, മലയാലപ്പുഴ, മൈലപ്ര, പ്രമാടം, തണ്ണിത്തോട്‌.
ബ്ലോക്കിലെ കക്ഷിനില: സിപിഐ എം 3, കോൺഗ്രസ്‌ 9, സിപിഐ 1.
വാർഡുകൾ: മൈലപ്ര, മലയാലപ്പുഴ, കോന്നി താഴം, അതുമ്പുംകുളം, തണ്ണിത്തോട്‌, വകയാർ, അരുവാപ്പുലം, കോന്നി, വി കോട്ടയം, കൈപ്പട്ടൂർ, വള്ളിക്കോട്‌, പ്രമാടം, ഇളകൊള്ളൂർ.