Trending Now

കോന്നി ബ്ലോക്ക്‌ പ്രസിഡന്റ് സ്ഥാനവും കോൺഗ്രസ്സ് ഭാരവാഹിത്വവും കോന്നിയൂർ പി കെ രാജി വെച്ചു

കോന്നി വാർത്ത :കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസ്സിലെ മുഴുവൻ സ്ഥാനവും കോന്നിയൂർ പി കെ രാജി വെച്ചു. രാജികത്ത് കെ പി സി സി പ്രസിഡന്റിന് അയച്ചു.

കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രാദേശിക ജില്ലാ കോൺഗ്രസ് നേതാക്കളോടുള്ള അതൃപ്തിയെ തുടർന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും കോണ്‍ഗ്രസ്സിലെ എല്ലാ സ്ഥാനവും കോന്നിയൂർ പികെ (പികെ കുട്ടപ്പൻ)രാജിവച്ചു.

കോന്നിയുടെ വികസനത്തിന് തടസം നിൽക്കുന്ന ചില കോൺഗ്രസ് നേതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി.ഈ ചില കോൺഗ്രസ് നേതാക്കളുടെ പേരുകള്‍ പറഞ്ഞിട്ടില്ല . കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രാജിക്കത്ത് അയച്ചു.”കോന്നി വാര്‍ത്തയിലൂടെ ” വാര്‍ത്തയറിഞ്ഞ സാധാ കോൺഗ്രസ് പ്രവര്‍ത്തകര്‍ നേതാക്കള്‍ക്ക് എതിരെ തിരിഞ്ഞു . കോന്നിയിലെ കോൺഗ്രസ് നേതാക്കള്‍ ഒന്നും ഇതുവരെ പ്രതികരിച്ചില്ല . പ്രതികരണം ആരാഞ്ഞു കൊണ്ടുള്ള “കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ ” മെസ്സെജുകള്‍ക്കും മറുപടി തന്നില്ല . എന്താണ് കാതലായ വിഷയം എന്നും നേതാക്കള്‍ പറയുന്നില്ല .

 

error: Content is protected !!