Trending Now

പത്തനംതിട്ട-മൈലപ്ര വഴി കോന്നി മെഡിക്കൽ കോളേജിലേക്ക് പുതിയ ബസ്സ് ആരംഭിച്ചു

കോന്നി വാര്‍ത്ത :പത്തനംതിട്ടയിൽ നിന്നും മൈലപ്ര പത്തരപ്പടി വഴി മലയാലപ്പുഴ വടക്കുപുറം വഴി കോന്നി മെഡിക്കൽ കോളേജിലേക്കുള്ള പുതിയ കെ എസ് ആർ ടി സി ബസ് സർവീസ് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ. ഫ്ലാഗ് ഓഫ് ചെയ്തു.

മൈലപ്ര മലയാലപ്പുഴ പഞ്ചായത്തുകളിൽ നിന്നും മെഡിക്കൽ കോളേജിലെക് ബസ് സർവീസ് വേണമെന്ന് ആവശ്യപ്പെട്ട് എം എൽ എ യ്ക്ക് നിവേദനം നൽകിയിരുന്നു. മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലെ യാത്രക്കാർക്ക് ഇനി മുതൽ എളുപ്പത്തിൽ കോന്നി മെഡിക്കൽ കോളേജിൽ എത്തിചേരുവാൻ സാധിക്കും.

എം എൽ എ യോടൊപ്പം പഞ്ചായത്ത്‌ അംഗങ്ങൾ ആയ പി സി ജോൺ, ചന്ദ്രിക സുനിൽ, കെ എസ് ആർ ടി സി കോൺട്രോളിങ് ഇൻസ്‌പെക്ടർ നന്ദ കുമാർ, ഡിപ്പോ എൻജിനീയർ ബോബി ജോസഫ്, ഭാർഗവൻ കെ ആർ, ഒ ആർ സജി, കെ എൻ മനോഹരൻ, ബിനു സൈമൺ തുടങ്ങിയവർ സംസാരിച്ചു

error: Content is protected !!