കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിമുനിസിപ്പാലിറ്റിയിലെ റവന്യൂ ഓഫീസറായ പി.റ്റി.സുശീലയും .,റവന്യൂ ഇന്‍സ്പെക്ടറായ സി.ആര്‍.ശാന്തയുമാണ് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലന്‍സ് പിടികൂടിയത്.
കാനഡയില്‍ ജോലിനോക്കുന്ന പോത്തോട് സ്വദേശി പുതുതായി നിര്‍മ്മിച്ച വീടിനു കരംഅടക്കുവാന്‍ സുഹൃത്തിനെ ചുമതല പ്പെടുത്തിയതനുസരിച്ചു (04.11.2020) കരം കെട്ടാന്‍ ചങ്ങനാശ്ശേരിമുനിസിപ്പാലിറ്റിയില്‍ എത്തിയപ്പോള്‍., കരംഅടക്കേണ്ടത് 3500/- രൂപയാണെന്നും കരംഅടക്കണമെങ്കില്‍ റവന്യൂ ഓഫീസറായ പിറ്റി.സുശീലക്കും റവന്യൂ ഇന്‍സ്പെക്ടറായ സി.ആര്‍.ശാന്തക്കും കൂടി 5000/- രൂപ കൈക്കൂലിനല്‍കണമെന്നും ആവശ്യപ്പെട്ടു.
കരം അടക്കാതെപുറത്തിറങ്ങിയ സജി ഇക്കാര്യം വിജിലന്‍സ് കിഴക്കന്‍മേഖല സൂപ്രണ്ട് വി .ജി.വിനോദ് കുമാറിനെഅറിയിക്കുകയും ഉടനെ തന്നെ വിജിലന്‍സ് കെണിഒരുക്കുകയുമാണുണ്ടായത്. വൈകിട്ട് 4.25 മണിയോടെ ചങ്ങനാശ്ശേരിമുനിസിപ്പാലിറ്റി ഓഫീസില്‍ വച്ച് 5000 രൂപകൈക്കൂലി വാങ്ങവെ റവന്യൂ ഓഫീസറായ പി.റ്റി.സുശീലയെയും റവന്യൂ ഇന്‍സ്പെക്ടറായ സി.ആര്‍.ശാന്തയെയും കോട്ടയം വിജിലന്‍സ് ഡി.വൈ.എസ്.പി, ബി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ളവിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയുമാനുണ്ടായത്.
കൈക്കൂലി വാങ്ങിയ തുകയില്‍ നിന്നും 4500/- രൂപ റവന്യൂ ഇന്‍സ്പെക്ടറായ സി.ആർ. ശാന്തയില്‍നിന്നും 500/- രൂപ റവന്യൂ ഓഫീസറായ പിറ്റി.സുശീലയില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്തു.വിജിലന്‍സ് സംഘത്തില്‍ ഡി. വൈ. എസ്.പിയെകൂടാതെ ഇന്‍സ്പെക്ടര്‍മാരായ റിജോ .പി.ജോസഫ്, .റെജി.എം, .എ.ജെ.തോമസ്‌എന്നിവരും സബ് ഇന്‍സ്പെക്ടര്‍മാരായ .വിന്‍സെന്റ്. കെ. മാത്യു, .തുളസീധര കുറുപ്പ്,.സ്റ്റാന്‍ലി തോമസ് തുടങ്ങിയവരും ഉണ്ടായിരുന്നു.അറസ്റ്റ് ചെയ്ത പ്രതികളെകോട്ടയം വിജിലന്‍സ് കോടതി മുമ്പാകെഹാജരാക്കുന്നതാണ്