Trending Now

സഭ ടിവിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

 

നിയമസഭാ സെക്രട്ടേറിയറ്റിന്റെ സഭാ ടി.വിയിൽ റിസർച്ച് അസിസ്റ്റന്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കല, സാഹിത്യം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ എം.ഫിൽ അഥവാ പി.എച്ച്.ഡി ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുള്ളവരും 25നും 45നും ഇടയിൽ പ്രായമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷ നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ഇ-മെയിലിലോ ([email protected]) നവംബർ ഒമ്പതിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.niyamasabha.org.

error: Content is protected !!