Trending Now

കേരളത്തില്‍ ഇന്ന് 6820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

Advertisement

Powered By ADGEBRA
തൃശൂര്‍ -900
കോഴിക്കോട് -828
തിരുവനന്തപുരം -756
എറണാകുളം -749
ആലപ്പുഴ -660
മലപ്പുറം -627
കൊല്ലം -523
കോട്ടയം -479
പാലക്കാട് -372
കണ്ണൂര്‍ -329
പത്തനംതിട്ട -212
കാസര്‍ഗോഡ് -155
ഇടുക്കി -116
വയനാട് -114
26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി പദ്മനാഭ അയ്യര്‍ (81), പുളിമാത്ത് സ്വദേശി ഗോപിനാഥന്‍ (65), ആനയറ സ്വദേശിനി കെ.ജി. കമലാമ്മ (84), പോത്തന്‍കോട് സ്വദേശി കൊച്ചുപെണ്ണ് (84), കുളത്തൂര്‍ സ്വദേശി രാജു (68), മരിയപുരം സ്വദേശിനി സുധ (65), അമരവിള സ്വദേശി കൃഷ്ണന്‍ നായര്‍ (83), പേട്ട സ്വദേശി എല്‍. രമേശ് (70), പ്രാവച്ചമ്പലം സ്വദേശി അബൂബക്കര്‍ (75), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിവാകരന്‍ (60), കൊടുമണ്‍ സ്വദേശി മുഹമ്മദ് കുഞ്ഞ് (78), ആലപ്പുഴ അരൂര്‍ സ്വദേശി അഗസ്റ്റിന്‍ (61), കുന്നുത്തറ സ്വദേശി കെ. ഭാസ്‌കരന്‍ (82), വടക്കല്‍ സ്വദേശി കെ.ജെ. അലക്സ് കുട്ടി (67), എറണാകുളം സ്വദേശിനി വിജയലക്ഷ്മി (74), തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ഗോപി (57), പെരുങ്കുളങ്ങര സ്വദേശിനി സലീന (73), പാലക്കാട് കല്‍പ്പാത്തി സ്വദേശിനി പാര്‍വതി അമ്മ (83), മലപ്പുറം കുറ്റിപ്പുറം സ്വദേശിനി മാധവി (80), മാമ്പാട് സ്വദേശി ഹംസ (60), പൊന്‍മല സ്വദേശി കുഞ്ഞാളന്‍ (85), ചോക്കാട് സ്വദേശിനി പാത്തുമ്മ (75), കരുവാരകുണ്ട് സ്വദേശി അബ്ദുള്‍ അസീസ് (84), മീനങ്ങാടി സ്വദേശി പൗലോസ് (72), കണ്ണൂര്‍ ചാലാട് സ്വദേശി പി.എ. നസീര്‍ (50), തളിപ്പറമ്പ് സ്വദേശി അയ്യന്‍ പെരുമാള്‍ (73) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1613 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

തൃശൂര്‍ -880
കോഴിക്കോട് -805
തിരുവനന്തപുരം -596
എറണാകുളം -519
ആലപ്പുഴ -627
മലപ്പുറം -584
കൊല്ലം -516
കോട്ടയം -475
പാലക്കാട് -193
കണ്ണൂര്‍ -240
പത്തനംതിട്ട -166
കാസര്‍ഗോഡ് -146
ഇടുക്കി -84
വയനാട് -104
60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, എറണാകുളം, തൃശൂര്‍, കോഴിക്കോട് 7 വീതം, കണ്ണൂര്‍ 6, കാസര്‍ഗോഡ് 5, ആലപ്പുഴ 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -622
കൊല്ലം -593
പത്തനംതിട്ട -364
ആലപ്പുഴ -521
കോട്ടയം -480
ഇടുക്കി -113
എറണാകുളം -1288
തൃശൂര്‍ -1032
പാലക്കാട് -324
മലപ്പുറം -853
കോഴിക്കോട് -844
വയനാട് -79
കണ്ണൂര്‍ -546
കാസര്‍ഗോഡ് -40

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 157 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 187 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 37 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1 അടൂര്‍
(മൂന്നാളം, അമ്മകണ്ടകര, കരുവാറ്റ) 3
2 പന്തളം
(കടയ്ക്കാട്, മങ്ങാരം, തോന്നല്ലൂര്‍, പറന്തല്‍, പൂഴിക്കാട്, മുടിയൂര്‍കോണം) 11
3 പത്തനംതിട്ട
(കുമ്പഴ, തൈക്കാവ്, മുണ്ടുകോട്ടയ്ക്കല്‍, വെട്ടിപ്രം) 9
4 തിരുവല്ല
(കാവുംഭാഗം, മുത്തൂര്‍, കുറ്റപ്പുഴ, ആലംതുരുത്തി,ചുമത്ര, മഞ്ഞാടി) 11
5 ആനിക്കാട്
(ആനിക്കാട്, വായ്പ്പൂര്‍) 2
6 ആറന്മുള
(കിടങ്ങന്നൂര്‍, കോട്ട) 6
7 അരുവാപുലം
(കൊക്കാത്തോട്, ഐരവണ്‍) 7
8 അയിരൂര്‍
(അയിരൂര്‍, വെളളിയറ, കൈതകോടി, അയിരൂര്‍ നോര്‍ത്ത്) 7
9 ചെന്നീര്‍ക്കര
(പ്രക്കാനം) 2
10 ചെറുകോല്‍
(മേലുകര, ചെറുകോല്‍) 2
11 ഏറത്ത്
(വടക്കടത്തുകാവ്) 9
12 ഇലന്തൂര്‍
(നെല്ലിക്കാല, ഇലന്തൂര്‍) 2
13 ഇരവിപേരൂര്‍
(ഇരവിപേരൂര്‍) 23
14 ഏഴംകുളം
(ഇളങ്ങമംഗലം, നെടുമണ്‍, ഏനാത്ത്) 5
15 കടമ്പനാട്
(മണ്ണടി) 3
16 കലഞ്ഞൂര്‍
(പുതുവല്‍, കൂടല്‍, പാടം) 3
17 കല്ലൂപ്പാറ
(കടമാന്‍കുളം, തുരുത്തിക്കാട്, പരിയാരം) 3
18 കവിയൂര്‍
(മുണ്ടിയപ്പളളി, കവിയൂര്‍) 3
19 കൊടുമണ്‍
(അങ്ങാടിക്കല്‍ നോര്‍ത്ത്, കൊടുമണ്‍) 4
20 കോയിപ്രം
(കോയിപ്രം, പുല്ലാട്) 3
21 കോന്നി
(കോന്നി, വെളളപ്പാറ) 3
22 കൊറ്റനാട് 1
23 കോട്ടാങ്ങല്‍ 1
24 കോഴഞ്ചേരി
(കോഴഞ്ചേരി) 4
25 കുളനട
(കൈപ്പുഴ നോര്‍ത്ത്, മാന്തുക, പനങ്ങാട്) 4
26 കുന്നന്താനം
(പുളിന്താനം, പാലയ്ക്കാത്തകിടി, ആഞ്ഞിലിത്താനം, കുന്നന്താനം) 7
27 കുറ്റൂര്‍
(വെസ്റ്റ് ഓതറ, കുറ്റൂര്‍) 2
28 മലയാലപ്പുഴ
(ഏറം, കുമ്പളാംപൊയ്ക, പുതുക്കുളം) 4
29 മല്ലപ്പളളി
(പാടിമണ്‍, മല്ലപ്പളളി വെസ്റ്റ്) 3
30 നാറാണംമൂഴി
(നാറാണംമൂഴി) 3
31 നാരങ്ങാനം
(തോന്ന്യാമല, കടമ്മനിട്ട) 5
32 നെടുമ്പ്രം
(പൊടിയാടി, കല്ലുങ്കല്‍) 4
33 നിരണം 1
34 ഓമല്ലൂര്‍
(വാഴമുട്ടം, ഓമല്ലൂര്‍) 2
35 പളളിക്കല്‍
(തെങ്ങമം, ഇളംപ്പളളില്‍, പഴകുളം) 6
36 പെരിങ്ങര 1
37 പ്രമാടം
(വകയാര്‍, വി-കോട്ടയം) 2
38 പുറമറ്റം
(പുറമറ്റം) 2
39 റാന്നി
(റാന്നി) 4
40 റാന്നി-അങ്ങാടി
(പേട്ട, അങ്ങാടി) 2
41 റാന്നി-പഴവങ്ങാടി
(പഴവങ്ങാടി, ഇടമണ്‍, കാരികുളം, മക്കപ്പുഴ) 19
42 തണ്ണിത്തോട്
(തേക്കുതോട്, തണ്ണിത്തോട്) 2
43 തുമ്പമണ്‍ 1
44 വടശ്ശേരിക്കര 1
45 വളളിക്കോട്
(വളളിക്കോട്) 5
46 വെച്ചൂച്ചിറ
(മണ്ണടിശാല, വെച്ചൂച്ചിറ) 4
47 മറ്റ് ജില്ലക്കാര്‍ 1

ജില്ലയില്‍ ഇതുവരെ ആകെ 16032 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 12607 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) കുന്നന്താനം സ്വദേശിനി (102) 04.11.2020ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ 05.11.2020-ന് രോഗബാധ സ്ഥിരീകരിച്ചു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 95 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 5 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 157 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 13944 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 1988 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1852 പേര്‍ ജില്ലയിലും, 136 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമ നമ്പര്‍ ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/സിഎസ്എല്‍ടിസി എണ്ണം

1 ജനറല്‍ ആശുപത്രി പത്തനംതിട്ട 119
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 99
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 63
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 67
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 130
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 68
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 48
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 32
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 36
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 25
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 58
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 46
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 834
14 സ്വകാര്യ ആശുപത്രികളില്‍ 111
ആകെ 1736

ജില്ലയില്‍ 12958 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1920 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3914 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 120 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 117 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 18792 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്), 101893, 909, 102802
2, റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യു), 74485, 974, 75459
3, റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്), 146, 199, 345
4, റാപ്പിഡ് ആന്റിബോഡി പരിശോധന, 485, 0, 485
5, ട്രൂനാറ്റ് പരിശോധന, 3288, 29, 3317
6, സി.ബി.നാറ്റ് പരിശോധന, 189, 0, 189
ആകെ ശേഖരിച്ച സാമ്പിളുകള്‍, 180486, 2111, 182597

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1159 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3270 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1803 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.13 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 60 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 117 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1205 കോളുകള്‍ നടത്തുകയും, 11 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ആഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

error: Content is protected !!