Trending Now

കോന്നി പഞ്ചായത്തില്‍ കർഷമിത്രം ജൈവവളം വിതരണം ചെയ്തു

 

കോന്നി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020 – 21 വാർഷിക പദ്ധതിയിൽ കൃഷി വകുപ്പുമായി സഹകരിച്ച് നടത്തുന്ന ഇടവിള കൃഷി വ്യാപനം പദ്ധതിയിൽ ഉൾപ്പെടുത്തി കിഴങ്ങ് വർഗ്ഗങ്ങൾ വിതരണം ചെയ്തു. ചേന, ചേമ്പ്, കാച്ചിൽ, മഞ്ഞൾ, ഇഞ്ചി എന്നിവ അടങ്ങുന്ന 1500 രൂപ വരുന്ന കിറ്റുകൾ 360 പേർക്കാണ് നൽകുന്നത് ഇതിനായി ഗ്രാമ പഞ്ചായത്ത് 5,40,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതോടൊപ്പം ഹരിത കർമ്മസേന ജൈവ മാലിന്യത്തിൽ നിന്നും ഉത്പാദിപ്പിച്ച കർഷമിത്രം ജൈവവളവും ഇടവിള കൃഷി വ്യാപന കർഷകർക്ക് വിതരണം ചെയ്തു.

5 kg വളം 60 രൂപയ്ക്കാണ് നൽകുന്നത് ഇതിൽ 15 രൂപ ഗുണഭോക്താക്കൾ നൽകണം. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ദീനാമ്മ റോയി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് രജനി.എം ഉദ്ഘാടനം ചെയ്തു പ്രവീൺ പ്ലാവിളയിൽ, അനിസാബു, മോഹനൻകാലായിൽ ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ആർ.രാജേഷ്, എസ്. ഷിറാസ്, റ്റി. സൗദാമിനി, മാത്യു പറപ്പള്ളിൽ, ഇ.പി.ലീലാമണി, ശോഭ മുരളി, ലിസി സാം കൃഷി ഓഫീസർ ജ്യോതിലക്ഷ്മി എന്നിവർ പ്രസംഗിച്ചു

error: Content is protected !!