Trending Now

ഉന്നത നിലവാരത്തിലുള്ള കുമ്പഴ-അട്ടച്ചാക്കൽ- കോന്നി റോഡ് തകർക്കാനുള്ള ശ്രമം എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു

 

 

കോന്നി വാര്‍ത്ത : ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ കുമ്പഴ – അട്ടച്ചാക്കൽ – കോന്നി റോഡ് നവീകരണത്തിന്‍റെ പേരിൽ തകർക്കാനുള്ള ശ്രമം എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു. ബിഎം ആൻ്റ് ബിസി ഉന്നത നിലവാരത്തിൽ ടാർ ചെയ്തിരുന്ന റബറൈസ്ഡ് റോഡിന് മുകളിലൂടെ പഴയ നിലവാരത്തിലുള്ള ടാറിങ് നടത്തി വലിയ ക്രമക്കേട് നടത്താനുള്ള ശ്രമമാണ് തടഞ്ഞത്.

അട്ടച്ചാക്കൽ ജങ്ങ്ഷനിലായിരുന്നു സംഭവം. റോഡ് നവീകരണത്തിലെ അപാകത ചൂണ്ടിക്കാട്ടിയ എസ്ഡിപിഐ പ്രവർത്തകർ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു. ഇതേത്തുടർന്ന് സ്ഥലം എംഎൽഎ കെ യു ജനീഷ് കുമാർ സ്ഥലത്തെത്തി ഓവർസീയറുമായി ചർച്ച നടത്തി നിലവിലുള്ള പണികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകി.

ഒറ്റ ലെയർ ടാറിങ് ഒഴിവാക്കി രണ്ട് ലെയർ നടത്താനും നിർദ്ദേശം നൽകി. എന്നാൽ സ്ഥലത്തെത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥ റസീനയുടെ നേതൃത്വത്തിലുള്ള എംഎൽഎയുടെ വാക്ക് ധിക്കരിച്ച് വീണ്ടും പണികളുമായി മുന്നോട്ടു പോകാൻ ശ്രമിച്ചെങ്കിലും എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ സംഘം നിലവിൽ തുടരുന്ന നവീകരണ പ്രവർത്തനം പൂർണമായും ഒഴിവാക്കി കുഴികൾ മാത്രമുള്ള ഭാഗങ്ങൾ നികത്തി ബലപ്പെടുത്തി ടാറിങ് നടത്താമെന്ന ഉറപ്പ് നൽകിയതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

ഒരു കോടി രൂപയുടെ നിർമാണ പ്രവർത്തനമാണ് റോഡിൽ നടത്തുന്നത്. പകുതിയിലേറെ ടാറിങ് നടന്നിട്ടും ക്രമക്കേട് അറിഞ്ഞില്ലെന്ന എംഎൽഎയുടെ വാദം സംശയകരമാണ്. ഈ സാഹചര്യത്തിൽ റോഡുപണിയിലെ അപാകത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകാൻ എസ്ഡിപിഐ കോന്നി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രതിഷേധത്തിന് മണ്ഡലം സെക്രട്ടറി ഷാജി ആനകുത്തി, മണ്ഡലം കമ്മിറ്റിയംഗങ്ങളായ സബീർ, സുധീർ, അജ്മൽ, ജോജാൻ നേതൃത്വം നൽകി.

 

error: Content is protected !!